കാനത്തിന്റെ മകന്‍ ഭക്ഷ്യവകുപ്പില്‍ ഇടനിലക്കാരനായി നിന്ന് കമ്മീഷന്‍ ഇനത്തില്‍ കോടികള്‍ തട്ടിയെടുത്തു; കാനത്തിന്റെ മൗനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മകന്‍ സി.പി.ഐ കൈകാര്യം ചെയ്യുന്ന ഭക്ഷ്യവകുപ്പില്‍ ഇടപെട്ട് കോടികളുടെ ക്രമക്കേട് നടത്തിയതായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനുപിന്നാലെ വിദേശത്തുനിന്ന് എത്തിയ കാനത്തിന്റെ മകന്‍ സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ഇടനിലക്കാരനായി നിന്ന് കോടിക്കണക്കിന് രൂപ കമ്മീഷനായി തട്ടിയെടുത്തെന്നാണ് വീക്ഷണം ആരോപിക്കുന്നത്. സംസ്ഥാനത്തെ നിരവധി ഭൂമിയിടപാടുകളില്‍ കാനത്തിന്റെ മകന് പങ്കുണ്ടായിരുന്നെന്നും മുഖപത്രം ആരോപിക്കുന്നു. മകന്റെ അഴിമതിക്കഥകള്‍ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീഷണി മുഴക്കിയതോടെയാണ് കാനം മൗനത്തിലായതെന്നും വീക്ഷണം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം കോണ്‍ഗ്രസ് മുഖപത്രത്തിന്റെ ആരോപണം നിഷേധിച്ച് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ രംഗത്തെത്തി. ഭക്ഷ്യവകുപ്പില്‍ കാനത്തിന്റെ മകന്‍ ഇടപെട്ടു എന്നത് കളവാണ്. ആരോപണം രാഷ്ട്രീയ ദുഷ്ടലാക്കോടുകൂടിയാണെന്നും തിലോത്തമന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.