News
കമല്‍ ഹാസന്‍ മാധ്യമപ്രവര്‍ത്തകനെ അടിക്കാന്‍ ശ്രമിച്ചതായി ആരോപണം
ചെന്നൈ: നടന്‍ കമല്‍ ഹാസന്‍ വോട്ടെടുപ്പു ദിവസം മാധ്യമപ്രവര്‍ത്തകനെ അടിക്കാന്‍ ശ്രമിച്ചതായി ആരോപണം. മക്കള്‍ നീതി മയ്യം നേതാവും കോയമ്പത്തൂര്‍ സൗത്ത് മണ്ഡലം സ്ഥാനാര്‍ഥിയുമാണ് നടന്‍.
കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. പോളിങ് ബൂത്തില്‍ കമല്‍ എത്തിയപ്പോള്‍ വിഡിയോ എടുക്കാന്‍ ശ്രമിച്ച സണ്‍ ടിവി റിപ്പോര്‍ട്ടര്‍ മോഹനനെ ഊന്നുവടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചെന്നാണു പരാതി.
അദ്ദേഹം, വടി ഉയര്‍ത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും ഇതില്‍ റിപ്പോര്‍ട്ടറെ കാണുന്നില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കാലിനു ശസ്ത്രക്രിയ കഴിഞ്ഞതിനാലാണു കമല്‍ ഊന്നുവടി ഉപയോഗിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News