EntertainmentNationalNews

വിക്രത്തിന്‍റെ വന്‍ വിജയത്തിനു പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് വിലപിടിപ്പുള്ള ഒരു സമ്മാനം നല്‍കി കമല്‍ ഹാസന്‍

ചെന്നൈ:വിക്രത്തിന്‍റെ (Vikram Movie) വന്‍ വിജയത്തിനു പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് (Lokesh Kanagaraj) വിലപിടിപ്പുള്ള ഒരു സമ്മാനം നല്‍കി കമല്‍ ഹാസന്‍ (Kamal Haasan). ലക്സസിന്‍റെ ഒരു ആഡംബര കാറാണ് കമല്‍ തന്‍റെ പ്രിയ സംവിധായകന് സമ്മാനിച്ചത്. കാറിന്‍റെ താക്കോല്‍ കൈമാറുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ലോകേഷ് കനകരാജിനോട് തനിക്കുള്ള സ്നേഹവും നന്ദിയും അറിയിച്ചുകൊണ്ട് കമല്‍ സ്വന്തം കൈപ്പടയിലെഴുതി തനിക്കയച്ച കത്ത് സംവിധായകന്‍ ഇന്നലെ ട്വീറ്റ് ചെയ്‍തിരുന്നു. 

ലോകേഷിന് കമല്‍ ഹാസന്‍ അയച്ച കത്ത്

വിശപ്പുള്ളവനാകുക, നിന്‍റെ ഭക്ഷണപ്പാത്രം എന്നെന്നും നിറഞ്ഞിരിക്കും. പ്രിയപ്പെട്ട ലോകേഷ്, പേരിന് മുമ്പിൽ ഞാൻ ശ്രീ എന്ന് ചേർക്കാതിരുന്നത് ബോധപൂർവമാണ്. ഇത് നമ്മൾ തമ്മിലുള്ള വ്യക്തിപരമായ സംഭാഷണമായതുകൊണ്ട് കനകരാജിന് (ലോകേഷിന്‍റെ അച്ഛൻ) അങ്ങയുടെ മേലുള്ള അവകാശം അദ്ദേഹത്തോട് ചോദിക്കാതെ ഞാൻ എടുക്കുകയാണ്. എന്നിരുന്നാലും പൊതുസമൂഹത്തിൽ അങ്ങയുടെ പദവിയോടുള്ള ആദരവ് എന്നത്തേയും പോലെ തുടരും.  

മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥരായ ആരാധകർക്കായുള്ള എന്‍റെ വ്യക്തിപരമായ ആഗ്രഹത്തെ അത്യാഗ്രഹം എന്നാണ് മുൻകാലങ്ങളിൽ നിരൂപകർ വിശേഷിപ്പിച്ചിട്ടുള്ളത്. പക്ഷേ എന്‍റെ ആരാധകരിൽ പ്രധാനിയായ ഒരാളെ ഉന്നതനായ പ്രതിഭയായിക്കൂടി കാണാനാകുന്നത് ആഗ്രഹങ്ങൾക്കും അപ്പുറമാണ്. ‘നിങ്ങളെ സ്തുതിക്കാൻ വാക്കുകൾ കിട്ടുന്നില്ല’ എന്നാരെങ്കിലും പറഞ്ഞാൽ, അത് ഞാൻ ആണെങ്കിൽക്കൂടി വിശ്വസിക്കരുത്. കാരണം യുട്യൂബ് ഒന്ന് നോക്കിയാൽ അങ്ങയെ എങ്ങനെ പ്രശംസിക്കണം എന്ന വാക്കുകളുടെ ഒരു നിഘണ്ടു തന്നെ കിട്ടും. ആ സ്തുതിപുഷ്പമാലയിലെ വാക്കുകൾ ആർക്കും ഉപയോഗിക്കാമല്ലോ.. ഈ വിധം ഇനിയും തുടരാൻ ആശംസകൾ. അക്ഷീണനായിരിക്കുക, ഉണർന്നിരിക്കുക, വിശപ്പുള്ളവനാകുക. അങ്ങയുടെ ഭക്ഷണപ്പാത്രം എന്നെന്നും നിറഞ്ഞിരിക്കും. 

നിങ്ങളുടെ ഞാൻ, കമൽ ഹാസൻ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker