കൊച്ചി: സമരം ചെയ്യുന്ന സിനിമ നടന്‍മാര്‍ക്ക് കപട രാജ്യസ്നേഹമാണെന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പരാമര്‍ത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ കമല്‍. ബിജെപി കലാകാരന്മാരെ ഭീഷണിപ്പെടുത്തുകയാണെന്നും സിനിമാക്കാരും രാജ്യസ്‌നേഹികളാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിക്കാരുടെ കൈയിലാണോയെന്ന് കമല്‍ ചോദിച്ചു. ബിജെപി നേതാവായതുകൊണ്ട് ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ലെന്നും കമല്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെ രാജ്യം ഒറ്റക്കെട്ടായി നേരിടുമ്പോള്‍ ഉള്ള ഭയമാണ് ബിജെപി നേതാക്കള്‍ക്ക്. കലാകാരന്‍മാര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ നടന്‍മാര്‍ക്ക് കപട രാജ്യസ്നേഹമാണെന്നും രാജ്യസ്നേഹമില്ലാത്തവരാണ് സമരത്തിനിറങ്ങുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തിയിരുന്നു. കുമ്മനത്തിന് പുറമെ യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യരും സമരം ചെയ്ത സിനിമാകാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.