പ്രണവിന് ആശംസ നേരാന്‍ എന്തുകൊണ്ട് വൈകി,ഒടുവില്‍ കാരണം വെളിപ്പെടുത്തി കല്യാണി പ്രിയദര്‍ശന്‍
കൊച്ചി ജൂലൈ 13ന് നടന്‍ മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനമായിരുന്നു. വളരെ ആഘോഷപൂര്‍വ്വമാണ് നടനും കുടുംബവും മകന്റെ പിറന്നാളാഘോഷിച്ചത്. ആരാധകരും തങ്ങളുടെ പ്രിയതാരത്തിന്റെ പിറന്നാളാഘോഷമാക്കി മാറ്റുകയായിരുന്നു. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് പ്രിയദര്‍ശന്‍. ഇരുവരുടെയും കുടുംബങ്ങളുമായും നല്ല ബന്ധമാണ്. ഇരുവരുടെയും മക്കള്‍ തമ്മിലും അടുത്ത ബന്ധമാണുള്ളത്. പ്രിയദര്‍ശന്റെ മകളും നടിയുമായ കല്യാണി പ്രിയദര്‍ശന്‍ നടനും സുഹൃത്തുമായ പ്രണവിന് ആശംസകള്‍ നേര്‍ന്നത് ഒരു ദിവസം വൈകിയാണ്. അതിനു പിന്നിലെ കാരണവും നടി വ്യക്തമാക്കിയിട്ടുണ്ട്.
പ്രണവിന് ആശംസകള്‍ നേരുന്നില്ലേ എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയായാണ് ഈ കുറിപ്പെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കല്യാണി പ്രിയദര്‍ശന്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റാറ്റസ് കുറിച്ചിരിക്കുന്നത്. ‘എനിക്കറിയാം നീ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്ന്, അതുകൊണ്ട് തന്നെ ഇത് കാണാനും സാധ്യതയില്ലെന്നറിയാം. എന്തുകൊണ്ടാണ് പ്രണവിനെ വിഷ് ചെയ്യാത്തത് എന്നു നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നവര്‍ അറിയാനാണ് ഇത്. ഞാന്‍ നിനക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ടെന്ന് അറിയാന്‍. ജന്മദിനാശംസകള്‍.’ കല്യാണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
നീ ഒരുപാട് വലുതായി, ഈ ചിത്രത്തിലുള്ളതിനേക്കാള്‍. പക്ഷേ നീ വളരെ കൂള്‍ ആണ്, ഞങ്ങള്‍ കുട്ടികള്‍ കരുതിയിരുന്ന കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാമെന്ന് കരുതി. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഇത്രയും വര്‍ഷം കൊണ്ട് നമ്മള്‍ ഒരുപാട് അറിവുള്ളവരായി മാറി. നിന്നെ വീണ്ടും സെറ്റില്‍ കാണാന്‍ കാത്തിരിക്കാന്‍ വയ്യ” കല്യാണി കുറിച്ചു.
പ്രണവിനും സഹോദരി വിസ്മയയ്ക്കും ഒപ്പമുള്ള ക്യൂട്ട് കുട്ടിക്കാല ചിത്രം പങ്കുവെച്ചു കൊണ്ടാണ് കല്യാണി പ്രിയദര്‍ശന്‍ പ്രണവിന് ആശംസ കറിച്ചിരിക്കുന്നത്. ഇരുവരും കുട്ടിക്കാലം മുതല്‍ക്കേ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോള്‍ രണ്ടുപേരും മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയിട്ടുമുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്നത് മരക്കാര്‍ : അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയാണ്. ഇത കൂടാതെ നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലും കല്യാണിയും പ്രണവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.