കല്ലട ബസിലെ പീഡനം: രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി അറസ്റ്റില്‍
മലപ്പുറം: കല്ലട ബസിനുള്ളില്‍ തമിഴ് യുവതിയായ യാത്രക്കാരിക്കു നേരെയുണ്ടായ പീഡന ശ്രമത്തില്‍ ബസിലെ രണ്ടാം ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്‍സന്‍ ജോസഫാണ് അറസ്റ്റിലായത്. കൊല്ലത്തേയ്ക്ക് പോകുന്നതിനു വേണ്ടി മംഗലാപുരത്ത് നിന്ന് കയറിയ തമിഴ്നാട് സ്വദേശിനിയായ യുവതിക്കു നേരെയാണ് പീഡന ശ്രമം ഉണ്ടായത്. യുവതി ഉറങ്ങുന്നതിനിടയില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. കോഴിക്കോട് വച്ചായിരുന്നു പീഡന ശ്രമം നടന്നത്.
എന്നാല്‍ സംഭവം അറിഞ്ഞ് നാട്ടുകാര്‍ ഉണര്‍ന്ന് ബഹളം വച്ചെങ്കിലും ബസ് നിര്‍ത്തിയില്ല. തുടര്‍ന്ന് ജോണ്‍സനെ യാത്രക്കാര്‍ മര്‍ദ്ദിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് ബസ് നിര്‍ത്തിയത.് ഇതിന് മുമ്പ് യാത്രക്കാരെ ബസിനുള്ളില്‍ യാത്രക്കാരനെ മര്‍ദ്ദിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിന്നു.