വിസ്മയയുടെ പ്രണയലേഖനം ഒടുവിൽ കാളിദാസ് ജയറാമിൻ്റെ അടുത്തെതി, വേദനയോടെ താരത്തിൻ്റെ കുറിപ്പ്
കൊച്ചി:രണ്ടു വര്‍ഷം മുന്‍പത്തെ വാലന്റൈന്‍സ് ഡേയ്ക്കാണ് വിസ്മയ തന്റെ ഇഷ്ട നടനായ കാളിദാസ് ജയറാമിന് ഒരു പ്രണയലേഖനം എഴുതുന്നത്. ആ കത്ത് കാളിദാസിന്റെ അടുത്തെത്തുന്നത്, ഇഷ്ടതാരത്തിന്റെ ഫോണ്‍വിളി തന്നെത്തേടിയെത്തുന്നതുമെല്ലാം വിസ്മയ സ്വപ്നം കണ്ടിരുന്നു. അവസാനം ആ കത്ത് കാളിദാസിന്റെ അടുത്തു എത്തുക തന്നെ ചെയ്തു. പക്ഷേ അതു കൊണാന്‍ വിസ്മയ മാത്രം ഇല്ല.
വിസ്മയയുടെ മരണം കേരളത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരിക്കുന്നതിന് ഇടയിലാണ് കത്തിനെക്കുറിച്ച് കാളിദാസ് വെളിപ്പെടുത്തിയത്. വേദനയോടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്.
സ്ത്രീധന പീഡനത്തെ തുടര്‍ന്നായിരുന്നു വിസ്മയയുടെ മരണം. ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് വാര്‍ത്തകളില്‍ നിറയുന്നതിനിടെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിസ്മയ, കാളിദാസിന് എഴുതിയ കത്ത് പുറത്തുവന്നത്. വിസ്മയയുടെ കോളജിലെ സുഹൃത്തായ അരുണിമയാണ് കത്തിനെക്കുറിച്ചും വിസ്മയയെക്കുറിച്ചും എഴുതിയത്. അത് വൈറലാവുകയും കത്ത് കാളിദാസിന്റെ അടുത്തെത്തികയുമായിരുന്നു, അരുണിമയുടെ കുറിപ്പ് ഇങ്ങനെ;
രണ്ട് വര്‍ഷം മുന്നേയുള്ള വാലന്റൈന്‍സ് ഡേ കോളജില്‍ പ്രണയലേഖന മത്സരം നടക്കുന്നു , അന്നവളും എഴുതി ഒരു പ്രണയലേഖനം ,ഒരു തമാശയ്ക്ക്…..,അവളുടെ പ്രിയപ്പെട്ട താരം കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്…എന്നിട്ട് എല്ലാരോടും ഷെയര്‍ ചെയ്യാന്‍ പറയ്,അങ്ങനെ എല്ലാരും ഷെയര്‍ ചെയുന്നു…. പോസ്റ്റ് വൈറല്‍ ആവുന്നു….., കാളി ഇത് കാണുന്നു…. എന്നെ കോള്‍ ചെയുന്നു….., ഞങ്ങള്‍ സെല്‍ഫി എടുക്കുന്നു…. അവളുടെ ഓരോ വട്ട് ആഗ്രഹങ്ങള്‍, അന്ന് ഞാനാ ലവ് ലൈറ്റര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ആരും ഷെയര്‍ ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും ഷെയര്‍ ചെയ്യുന്നില്ലന്ന് മനസിലായപ്പോ പോസ്റ്റ് മൂഞ്ചിയല്ലെന്ന് പറഞ്ഞു അവള്‍ കുറെ ചിരിച്ചു. ഇന്നിപ്പോ നവമാധ്യമങ്ങള്‍ മുഴുവന്‍ അവളെ പറ്റി എഴുതുവാ…അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ…. അവള്‍ ആഗ്രഹിച്ച പോലെ വൈറല്‍ ആയി. കഴിഞ്ഞ 6 വര്‍ഷം കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങള്‍ക്ക് അറിയാം. അവള്‍ ആത്മഹത്യ ചെയ്യില്ല. ഇനിയിപ്പോ ചെയ്തിട്ടുണ്ടേല്‍ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നില്‍ ഉള്ളവരെല്ലാം നിയമത്തിനു മുന്നില്‍ വരണം ശിക്ഷിക്കപെടണം.’
വളരെ വേദനയോടെയാണ് കാളിദാസ് വിസ്മയയുടെ വിയോഗ വാര്‍ത്തയെക്കുറിച്ച് കുറിച്ചത്. വിസ്മയയുടെ വിയോഗത്തിലും അതിനു കാരണമായ സംഭവങ്ങളിലും താന്‍ അതീവ ദുഃഖിതനാണെന്നും സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച കുറിപ്പിലൂടെ കാളിദാസ് അറിയിച്ചു. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാന്‍ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. സോഷ്യല്‍ മീഡിയില്‍ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുക്ക് നമ്മുടെ പെണ്‍ക്കുട്ടികളെ ജീവിതത്തില്‍ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് പറഞ്ഞു.