പ്രണയത്തില്‍ അകപ്പെട്ട പെണ്ണിന്റെ കണ്ണുകള്‍ തിളങ്ങണം, ഒത്തുപോകാന്‍ പറ്റാത്തവര്‍ പകയില്ലാതെ അകലണം; കുറിപ്പ് വൈറല്‍
പ്രണയം പോലെ തന്നെ പ്രണയ പിന്മാറ്റവും ഉള്‍കൊള്ളാന്‍ തയ്യാറാകണമെന്ന് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല. ഫേസ്ബുക്കിലൂടെയാണ് അവര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പ്രണയം എന്നത് വിവാഹത്തില്‍ ചെന്നെത്തേണ്ട, അല്ലേല്‍ ഒന്നിച്ചു ജീവിക്കേണ്ട ഒന്ന് ആണെന്ന് വാശി ഇല്ല.. ജീവിതത്തില്‍ ചിലപ്പോള്‍ നഷ്ടപെടലുകള്‍ അനിവാര്യമാണ്.. ഒത്തുപോകാന്‍ പറ്റാത്തവര്‍ പക ഇല്ലാതെ അകലുക എന്നത് പുണ്യവും ഭാഗ്യവും അല്ലേയെന്ന് അവര്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രണയം പോല്‍ പ്രണയ പിന്മാറ്റവും ഉള്‍കൊള്ളാന്‍ ആകണം..
*******************-*********************
ഞാനൊരു നല്ല കാമുകി ആയിട്ടില്ല ഒരിക്കലും.. പ്രണയത്തില്‍ അകപ്പെട്ട പെണ്ണിന്റെ കണ്ണുകള്‍ തിളങ്ങണം എന്നാണ് എന്റെ എക്കാലത്തെയും സ്വപ്നം..
അകമേ ഉള്ള സന്തോഷം ആണല്ലോ അത് പ്രതിഫലിപ്പിക്കുന്നത്..
എന്ത് കൊണ്ടോ പ്രണയം ഞാന്‍ വിജയിച്ച പരീക്ഷ ആയിരുന്നില്ല ഒരിക്കലും…
എന്നാല്‍, പ്രണയത്തകര്‍ച്ച എന്നെ തളര്‍ത്തിയിട്ടില്ല..
ഞാന്‍ കാരണം ആരും കരഞ്ഞിട്ടും ഇല്ല..
വളരെ ആരോഗ്യപരമായ പിന്‍വാങ്ങല്‍ എന്നത് ഒരു ശക്തിയാണ്..
തോല്‍വി ഞാന്‍ ഉള്‍ക്കൊണ്ടു, മറുവശത്ത് പകയില്ലാത്ത പോല്‍..
ബഹുമാനം നിലനിര്‍ത്തി, അനിവാര്യമായ പിന്‍വാങ്ങല്‍, അതായിരുന്നു എന്റെ പ്രണയത്തിന്റെ കഥ..
ആ നിമിഷം നിന്നെക്കാള്‍ ഏറെ, മറ്റൊന്നിനെയും സ്‌നേഹിച്ചിട്ടില്ല എന്ന് അവനും അറിയാം എനിക്കും അറിയാം.. എല്ലാ
പ്രണയവും എന്നത് വിവാഹത്തില്‍ ചെന്നെത്തേണ്ട, അല്ലേല്‍ ഒന്നിച്ചു ജീവിക്കേണ്ട ഒന്ന് ആണെന്ന് വാശി ഇല്ല..
ജീവിതത്തില്‍ ചിലപ്പോള്‍ നഷ്ടപെടലുകള്‍ അനിവാര്യമാണ്..
ഒത്തുപോകാന്‍ പറ്റാത്തവര്‍ പക ഇല്ലാതെ അകലുക എന്നത്
പുണ്യവും ഭാഗ്യവും അല്ലേ?
കല, കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്