EntertainmentRECENT POSTS
കിടപ്പറ രംഗങ്ങള്‍ അതിര് കടന്നു; ഇനി ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ലെന്ന് കാജല്‍ അഗര്‍വാള്‍
ബോളിവുഡ് ചിത്രം ‘ദോ ലഫ്‌സോണ്‍ കി കഹാനി’ യുടെ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനവുമായി തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍. ഒരു ടോക് ഷോയ്ക്കിടെയാണ് താരം ഇത്തരത്തില്‍ ഒരു തുറന്നു പറച്ചില്‍ നടത്തിയത്. 2016 ല്‍ പുറത്തു വന്ന ‘ദോ ലഫ്‌സോണ്‍ കി കഹാനി’ എന്ന ചിത്രത്തിലെ കിടപ്പറ രംഗങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു. രണ്‍ദീപ് ഹൂഡ നായകനായ ചിത്രം സംവിധാനം ചെയ്തത് ദീപക് ടിജോരിയാണ്.
അന്ധനായ നായക കഥാപാത്രത്തെക്കൊണ്ടാണ് സംവിധായന്‍ അത്തരമൊരു രംഗം ചെയ്യിച്ചത് എന്ന് കാജല്‍ പറയുന്നു. തനിക്കു അത് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നു എന്നും കാജല്‍ പറയുന്നു. ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജല്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News