KeralaNewsRECENT POSTS
‘കുമ്മനടി’ പ്രയോഗം വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് കടകംപള്ളി
തിരുവനന്തപുരം: ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെതിരേ നടത്തിയ ‘കുമ്മനടി’ പ്രയോഗം വിഷമിപ്പിച്ചെങ്കില്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപി വോട്ടുകള്‍ ചോരാതിരിക്കാനാണ് കുമ്മനം ശ്രമിക്കേണ്ടത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെ തന്നോട് കലഹിച്ചിട്ട് കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ മറുപടി പറയാനില്ലെന്നും കടകംപള്ളി പറഞ്ഞു.
തനിക്കെതിരായ കുമ്മനത്തിന്റെ ആരോപണങ്ങള്‍ ജനങ്ങളും കോടതിയും നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രശാന്തിനെ അവഹേളിക്കുന്ന ബിജെപിയുടെ പ്രചാരണം ശരിയല്ല. പ്രശാന്ത് ജനങ്ങളുടെ സ്ഥാനാര്‍ഥിയാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News