KeralaNews

മദ്യം ലഭിക്കാത്തത് കൊവിഡിനേക്കാള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ? ആശങ്ക പങ്കുവെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചത് കൊവിഡിനേക്കാള്‍ വലിയ ആരോഗ്യപ്രശ്‌നമാകുമോയെന്ന ആശങ്കയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മദ്യം ലഭിക്കാത്തത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന് ആശങ്കയുള്ളതായി അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടെന്നും ചികിത്സതേടി ആള്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നതായും മന്ത്രി മറഞ്ഞു. ഇതിനകം നാല് പേരെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. സ്ഥിരം മദ്യപാനികളായ ആള്‍ക്കാര്‍ക്ക് മദ്യം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പുതിയ സാമൂഹ്യപ്രശ്‌നത്തിലേക്ക് നയിക്കുമോയെന്ന ആശങ്ക ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.

ഏതാനും പേരെ ഡീ അഡിക്ഷന്‍ സെന്ററുകളിലേക്ക് മാറ്റി. വളരെ ഗൗരവമേറിയ പ്രശ്നമാണ് ഇതെന്നാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ബെവ്കോ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ അവസാനിക്കുന്നതു വരെ നിലവിലെ സ്ഥിതി തുടരും. മദ്യം ഓണ്‍ലൈനില്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button