KeralaNewsRECENT POSTS
ഒരടി കിട്ടിയാല്‍ തിരിച്ചടിക്കാതിരിക്കാന്‍ ഞാന്‍ ഗാന്ധിയല്ല: കെ.ടി ജലീല്‍
തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി മന്ത്രി കെ.ടി. ജലീല്‍. ഒരടി കിട്ടിയാല്‍ തിരിച്ചടിക്കാതിരിക്കാന്‍ താന്‍ ഗാന്ധിയല്ലെന്ന് ജലീല്‍ പറഞ്ഞു. അദാലത്ത് നടത്തിയത് എംജി സര്‍വകലാശാലയാണ്. അദാലത്തില്‍ലെടുത്ത തീരുമാനത്തില്‍ താന്‍ പങ്കാളിയായിട്ടില്ല. പ്രതിപക്ഷ ആക്ഷേപം വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ഉത്തരവാദിയാക്കുന്നതിലെ ഗൂഡോദ്ദേശം മനസിലാകുന്നില്ല. സര്‍വകലാശാല അധികൃതരുടെ കുറ്റം തന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ ഉന്നയിച്ചത് പ്രത്യാരോപണമല്ല. സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് അസ്വാഭാവികമാണ്. വസ്തുതയാണ് താന്‍ പറഞ്ഞതെന്നും വെറും ആരോപണമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News