KeralaNews

‘രണ്ടാം പരാജയം പ്രതീക്ഷിച്ചിരുന്നില്ല. തോൽവി ജനാധിപത്യ ശക്തികളെ തളർത്തി’; കെ സുധാകരൻ

കോഴിക്കോട്: ചിന്തിൻ ശിബിരത്തെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് പാർട്ടി ഉറ്റുനോക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരളത്തിൽ കോൺഗ്രസ് ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണ് നിലവിലുളളത്. പാർട്ടിക്ക് പുതിയ മുഖം നൽകുകയാണ് ലക്ഷ്യം. പാർട്ടിയുടെ തിരിച്ചു വരവിനുള്ള രാഷ്ട്രീയ പ്രകിയ ഏറ്റെടുക്കാൻ ബാധ്യത പെട്ടവരുടെ സമ്മേളനമാണ് ചിന്തിൻ ശിബിരമെന്നും കെ സുധാകരൻ കോഴിക്കോട് പറഞ്ഞു. രണ്ട് ദിവങ്ങളിലായി നടക്കുന്ന ചിന്തിൻ ശിബിരത്തിൽ 191 പ്രിതിനിധികളാണ് പങ്കെടുക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാം പരാജയം കോൺഗ്രസ് പ്രതിക്ഷിച്ചിരുന്നില്ല. പരാജയം ജനാധിപത്യ ശക്തികളെ തളർത്തി. രണ്ടാമൂഴം ഇടതു പക്ഷം ജയിച്ചുവെന്നത് ജനാധിപത്യ വിശ്വാസികളെ വല്ലാതെ അലട്ടി’. ആ തളർച്ച പ്രസ്ഥാനത്തെയും ബാധിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

മുന്നോട്ടുളള രാഷ്ട്രീയ നയത്തിന് വ്യക്തത വേണം. ഈ നയം പുതിയ തലമുറയെയും താഴെ തട്ടിലെ പ്രവർത്തകരെയും ബോധ്യപ്പെടുത്താൻ കോൺഗ്രസ് പാർട്ടിക്ക് കഴിയണം. പാർട്ടി സ്കൂളുകളും പഠന ക്ലാസുകൾ സംഘടിപ്പിക്കണം. ഓരോ പ്രവർത്തനങ്ങളിലൂടെയും ആകർഷകമായ നിലയിലേക്ക് പാർട്ടി ഉയരണം.

പാർട്ടിയുടെ പോഷക സംഘടനകൾ പലതും സജീവമല്ല. സംഘടനകൾക്ക് പാവപ്പെട്ടവരുടെ അത്താണിയാവാൻ കഴിയണം. ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്ത നടത്തണമെന്നും സുധാകരൻ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button