‘വറ്റിവരണ്ട തലചോറില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടതെന്ന്’ വി.എസിനെ അധിക്ഷേപിച്ച് കെ. സുധാകരന്‍
തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാരകരന്‍ എം.പി. ‘വറ്റിവരണ്ട തലചോറില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടതെന്ന് കെ. സുധാകരന്‍ ചോദിച്ചു. തൊണ്ണൂറാം വയസില്‍ എടുക്കുക നടക്കുക എന്നൊരു ചൊല്ല് കണ്ണൂരില്‍ ഉണ്ടെന്നും അദ്ദേഹം പരിഹസിച്ചു. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിഎസിനെതിരെ സുധാകരന്റെ വിവാദപരാമര്‍ശം.
വളരെ ചെറുപ്പക്കാരനായ അച്യുതാനന്ദന്റെ കൈയില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പോകുമ്പോള്‍ ഞങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കും. ‘മലബാറില്‍ ഒരു പഴമൊഴിയുണ്ട് തൊണ്ണൂറില്‍ എടുക്ക്, നടക്കൂന്നാ. ഇത് തൊണ്ണൂറ്റാറാ… തൊണ്ണൂറ്റാറില്‍ വറ്റി വരണ്ട ഈ തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്ത് വരേണ്ടത്’ എന്നായിരിന്നു കെ. സുധാകരന്റെ പരാമര്‍ശം.