കോഴിക്കോട്: ഡി.ജി.പി ലോക്‌നാഥ് ബഹ്‌റക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എം.പി. സകല സിപിഎം നേതാക്കള്‍ക്കു മുന്നിലും നടുവളച്ചു നില്‍ക്കുന്ന മക്കുണനെ എവിടെനിന്നും കിട്ടിയെന്നായിരിന്നു മുരളീധരന്റെ പരാമര്‍ശം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഡിജിപി മാനനഷ്ടത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ കടന്നാക്രമണം. മാനമില്ലാത്ത ബെഹ്‌റയാണ് മാനനഷ്ടത്തിന് കേസ് കൊടുക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല, തനിക്കെതിരെയും കേസെടുക്കണം. പി എസ് സി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം കോടിയേരി ബാലകൃഷ്ണന്‍ അന്വേഷിക്കുന്നതാണ്. ആദ്യ പ്രളയകാലത്ത് അടിച്ചുമാറ്റിയതുകൊണ്ടാണ് രണ്ടാം പ്രളയകാലത്ത് സഹായം കുറഞ്ഞതെന്നും കെ മുരളീധരന്റെ ആരോപിച്ചു.
അതേസമയം ഡിജിപി മാനനഷ്ട കേസുമായി മുന്നോട്ടുപോയാല്‍ നിയമപരമായി നേരിടുമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തരുതെന്ന് കോണ്‍ഗ്രസ് നേതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.