കോഴിക്കോട്: കെ.എം.ഷാജി എം.എല്‍.എക്ക് വധഭീഷണി. സോഷ്യല്‍മീഡിയയിലൂടെ തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയെന്ന് ആരോപിച്ച് ഷാജി ഡിജിപിക്ക് പരാതി നല്കി.
ഫേസ്ബുക്കിലൂടെ ഒന്നിലേറെപ്പേര്‍ വധഭീഷണി മുഴക്കിയെന്നാണ് പരാതി. എംഎല്‍എയുടെ സെക്രട്ടറി സ്ക്രീന്‍ഷോട്ടുകള്‍ സഹിതം നേരിട്ട് ഡിജിപി ഓഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശമനുസരിച്ച് കോഴിക്കോട് ചേവായൂര്‍ പോലീസെത്തി എംഎല്‍എയില്‍ നിന്നു വിശദാംശങ്ങള്‍ ശേഖരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News