KeralaNews

കൊവിഡ് സ്ഥിരീകരിച്ച നാലു പേരുടെ നില ഗുരതരമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചവരില്‍ നാലോളം പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചിലര്‍ പ്രായമുള്ളവരാണ്. ചിലര്‍ക്ക് പ്രമേഹം ഉള്‍പ്പെടെ ഗുരുതരമായ അസുഖങ്ങളുണ്ട്. എന്നാല്‍ പരമാവധി ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയിലെ കൊവിഡ് മരണം ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്തുവെന്നും രോഗിക്ക് ഗുരുതരമായ അസുഖങ്ങളുണ്ടായിരുന്നത് തിരിച്ചടിയായെന്നും അവര്‍ പറഞ്ഞു. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker