26.7 C
Kottayam
Tuesday, November 5, 2024
test1
test1

ഉള്ളിൽ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാവില്ല, ഷെയിൻ നിഗത്തിന് പിന്തുണയുമായി നടൻ ജോയ് മാത്യു

Must read

യുവനടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫെയ്‌സ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. അകാലത്തില്‍ അന്തരിച്ച അബി എന്ന നടനോടുള്ള സഹതാപ തരംഗം ആയിരുന്നില്ല സിനിമയില്‍ ഷെയ്ന്‍ നിഗത്തിന്റെ കൈമുതല്‍ എന്ന് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഷെയ്ന്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചതും തുടര്‍ന്ന് അബി ഇടപെട്ടതുമായ അനുഭവവും ജോയ് മാത്യു കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മരിക്കാനോ കൊല്ലപ്പെടാനോ തയ്യാറില്ലാത്ത നായകന്മാരുടെ
ഇടയിലടക്കാണ് ചാകാനും വേണ്ടിവന്നാൽ കൊല്ലപ്പെടാനും തയ്യാറുള്ള നായകനായി ഷൈൻ നിഗം
എത്തുന്നത്.ഇടക്കെവിടെയോ വെച്ചു സർവ്വ
വിജ്ഞാനികളും വിജയിക്കാൻ മാത്രം പിറന്നവരുമായ നായക
സങ്കല്പങ്ങളിൽ കുറ്റിയടിച്ചു നിന്നുപോയ മലയാള സിനിമയിലേക്ക്
മാറ്റത്തിന്റെ കാറ്റിനൊപ്പം ഒരു തൂവലിന്റെ ലാഘവത്തോടെ ഷൈൻ
പറന്നിറങ്ങിയത്. അകാലത്തിൽ അന്തരിച്ച അബി എന്ന നടനോടുള്ള സഹതാപ തരംഗം ആയിരുന്നില്ല ഈ കുട്ടിയുടെ കൈമുതൽ.അങ്ങനെയായിരുന്നെങ്കിൽ അന്തരിച്ച പല നടന്മാരുടെയും മക്കൾ തിരശീലയിൽ തിളങ്ങേണ്ടതായിരുന്നില്ലേ?
ഷൈൻ നിഗം അടിമുടി ഒരു കലാകാരനാണ്.അയാൾ ആദ്യമായി
അഭിനയിച്ചത് ‘അന്നയും റസൂലും’ എന്ന രാജീവ് രവിയുടെ ചിത്രത്തിൽഎന്റെ മകനായിട്ടാണ്. പിന്നീട് എന്നെ ഷൈൻ വിളിക്കുന്നത് അയാളും കൂട്ടുകാരും ചേർന്നു ചെയ്യുന്ന, ഷൈൻ തന്നെ സംവിധാനം ചെയ്യുന്ന ഒരു ഷോട്ട് ഫിലിമിൽ അഭിനയിക്കാനാണ്. അന്നവന് ഇരുപത് വയസ്സ്
തികഞ്ഞിട്ടുണ്ടോ എന്ന് സംശയം. ലഘു ചിത്രം എന്നതിൽ നിന്നും ഞാൻ ഒഴിയാൻ നോക്കിയെങ്കിലും അവൻ എന്നെ വിടാതെ വിളിച്ചു കൊണ്ടിരുന്നു.ഒടുവിൽ ഞാൻ രണ്ടു ദിവസം അവനുവേണ്ടി മാറ്റിവെച്ചു. അപ്പോഴാണ്അബി വിളിക്കുന്നത്. ഞങ്ങൾ തമ്മിൽ നേരിട്ട് കണ്ടിട്ടില്ല, ഷൈനിന്റെ പടത്തിൽ ഇപ്പോൾ അഭിനയിക്കരുത്.അവന്റ പരീക്ഷ അടുത്തിരിക്കയാണ്. പഠിത്തം ഉഴപ്പിപ്പോകും, താങ്കളും ഒരച്ഛനല്ലേ എന്റെ വിഷമം മനസ്സിലാകുമല്ലോ എന്നൊക്കെ പറഞ്ഞപ്പോൾ ഞാനും ഒരച്ഛനായി. ഷൈൻ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, മോനെ ഞാൻ വന്നു
അഭിനയിക്കാം. പരീക്ഷ കഴിഞ്ഞിട്ട് പോരെ?
പിന്നെ ഷൈൻ വിളിച്ചില്ല, പക്ഷെ തിരശീലയിൽ സജീവമായി. പറഞ്ഞുവന്നത്, നായകനായി ജീവിച്ചു കളയാം എന്ന മോഹവുമായി സിനിമയെ സമീപിക്കുന്ന ആയിരങ്ങളിൽ ഒരാളായിട്ടല്ല ഷൈനിനെ ഞാൻ കാണുന്നത്.
അതുകൊണ്ടാണ്അ യാളുടെ രീതികൾ, എടുത്തു ചാട്ടങ്ങൾ, എല്ലാം അച്ചടക്കമില്ലായ്മയായി നാം വിലയിരുത്തിപ്പോകുന്നത്.
സിനിമ ഒരു വ്യവസായം എന്ന നിലയിൽ തന്നെയാണ്
കാണേണ്ടത്.മുടക്കുമുതലും ലാഭവും ലക്ഷ്യമാക്കുന്ന എന്തും വ്യവസായം തന്നെ. അത്‌ ലാഭം മാത്രം പ്രതീക്ഷിക്കുന്നു. അതിനാൽ അച്ചടക്കവും പ്രതീക്ഷിക്കുന്നു.
ഓരോ മണിക്കൂറിനും പണമാണ് നഷ്ടം.
അതുകൊണ്ടാണ് അഭിനേതാക്കൾക്ക് അസുഖം വരാതെ നോക്കാൻ
നിർമ്മാതാക്കൾ ജാഗ്രത പുലർത്തുന്നത്. അല്ലാതെ അവരോടുള്ള സ്നേഹം കൊണ്ടല്ല. സാങ്കേതിക വിദഗ്ധർക്ക് പകരക്കാരുണ്ടാവാം എന്നാൽ അഭിനേതാക്കൾക്ക് പകരക്കാർ ഉണ്ടാവില്ല.അച്ചടക്കത്തിന്റെയും പൊരുത്തപ്പെടലുകളുടെയും ലോകത്തേക്ക് ചുരുങ്ങുക ശരിയായ
കലാകാരന്മാർക്ക് വലിയ വെല്ലുവിളിയാണ്. ഒരു ഭാഗത്തു
സാമ്പത്തികമായ സൗഭാഗ്യങ്ങൾ. മറുഭാഗത്ത് പൊരുത്തപ്പെടലുകളുടെ മാനസിക സംഘർഷം.
ഷൈൻ നിഗം എന്ന കലാകാരനെ അറിയുന്ന സംവിധായകർ അയാളുടെ പ്രതിഭ മനസ്സിലാക്കി സിനിമയുണ്ടാക്കുവാൻ ശ്രമിക്കുമ്പോൾ ഷൈൻ നിഗം എന്ന കച്ചവട ചരക്കിനെ വിറ്റു ലാഭമുണ്ടാക്കുവാൻ നിർമ്മാതാക്കളും
ശ്രമിക്കുന്നു.സ്വാഭാവികമായും ഇത് അവർക്കിടയിൽ പ്രതിസന്ധി സൃഷിക്കുന്നു.
ലോകം കണ്ട എക്കാലത്തെയും മികച്ച നടനായ Klaus Kinsky യും
ലോകത്തിലെതന്നെ മികച്ച സംവിധായകനായ Werner Heroz ഉം തമ്മിൽ വഴക്കടിക്കുന്നതും പിന്നീട് സഹകരിക്കുന്നതും പോലുള്ള നിരവധി സംഭവങ്ങൾ സിനിമയുടെ ചരിത്രം അറിയാനാഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതാണ്.ഇത്തരം സർഗ്ഗാത്മക വിസ്ഫോടനങ്ങൾ മികച്ച കലാസൃഷ്ടിയുടെ പിറവിക്ക് പിന്നിൽ ധാരാളം ഉണ്ട്. ദൗർഭാഗ്യവശാൽ ഇവിടെ കലാമൂല്യത്തേക്കാൾ മൂലധനവും താരമൂല്യവും തമ്മിലാണ്പ്രശ്നം.
സമയബന്ധിതമാണ് എല്ലാ വ്യാപാരങ്ങളും. അതിന്റേതായ
സംഘർഷങ്ങൾ ഓരോ നിർമ്മാതാവിനുമുണ്ടാവും. അത്തരം
വ്യാപാരങ്ങളിൽ പങ്ക് കൊള്ളുന്നവരെല്ലാം തന്നെ സമയത്തെ
അനുസരിക്കാൻ നിര്ബന്ധിതരാണ്. സിനിമയിൽ സമയം എന്നാൽ
പണമാണ്.അപ്പോൾ അതിൽ പങ്കെടുക്കുന്നവർ എല്ലാവരും തങ്ങളുടെ അന്തഃസംഘര്ഷങ്ങളെ അടക്കിവെക്കാനും പൊരുത്തപ്പെടാനും തയ്യാറാവണം.ഒരാൾ സമയം തെറ്റിച്ചാൽ ഒരുപാട് പേരുടെ സമയം തെറ്റും, ലോകത്തിന്റെ തന്നെ സമയം തെറ്റും എന്ന് എല്ലാവരുംമനസ്സിലാക്കിയാൽ നന്ന്. പ്രത്യേകിച്ചും താരകേന്ദ്രീകൃതമായ ഒരു വ്യവസായത്തിൽ.പ്രത്യേകിച്ചും ഷൈൻ നിഗം സിനിമ എന്നതാവുമ്പോൾ
ഉത്തരവാദിത്വം കൂടുകയാണ്. നായകനായി നടിക്കുന്നർക്ക് ഉള്ളത് പോലെ മനസ്സംഘർഷങ്ങൾ മറ്റുള്ളവർക്കും ഉണ്ട് എന്ന് മനസ്സിലാക്കുമ്പോൾ നമ്മൾ മണ്ണിലേക്ക് വരും,, ;വരണം.
കച്ചവടം എന്ന നിലക്കല്ലാതെ, സമയബന്ധിതമല്ലാത്ത ഒരു
കലാപ്രവർത്തനത്തിനു ഇതൊന്നും ഭാഗമല്ല തന്നെ. എന്നാൽ കച്ചവടത്തിന്കൂട്ട് നിൽക്കുമ്പോൾ അനുരഞ്ജനത്തിന്റെ കുരിശ് സ്വയം ചുമക്കുക അതേ വഴിയുള്ളൂ.ഷൈനിനെപ്പോലെ ലാഭക്കൊതിയെഇഷ്ടപ്പെടാതിരിക്കുകയും എന്നാൽ അതിന്റെ ഭാഗഭാക്കുകയും ചെയ്യേണ്ടിവരുന്ന നിരവധി പേരുണ്ട്. അവർക്കും ഇതേ സംഘർഷങ്ങൾ ഉള്ളിലുണ്ട്.
പക്ഷെ അടക്കിവെച്ചേപറ്റൂ, അതാണീ രംഗം. അതിനാൽ
ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുക. പണിതീരാത്ത വീടുകൾ
ദുശ്ശകുനക്കാഴ്ചകളാണ്, സങ്കടങ്ങളാണ്, ഒരുപാട് പേരുടെ കണ്ണീരാണ്.
മറ്റുള്ളവരുടെ കണ്ണുനീർ തുടക്കുവാൻ കഴിയില്ലെങ്കിലും താൻ കാരണം മറ്റുള്ളവരെ കരയിക്കാതിരിക്കാനെങ്കിലും കലാകാരന് കഴിയണ്ടേ?
കുഞ്ഞു ഷൈനിനോട് ഒരു വാക്ക് കൂടി
ഉള്ളിൽ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാവില്ല.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറൻസ് ബിഷ്‌ണോയി ‘ഗ്യാങ്സ്റ്റർ’ ടി- ഷർട്ടുകൾ വില്പനയ്ക്ക്, ഫ്ലിപ്കാർട്ടിനും മീഷോയ്ക്കുമെതിരെ കടുത്ത വിമർശനം

ബെംഗളൂരു: ഇ- കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടും മീഷോയും ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷർട്ടുകൾ വില്പനയ്ക്ക് എത്തിച്ചതിനെതിരെ രൂക്ഷ വിമർശനം. ഗുണ്ടാസംഘങ്ങളെ താരങ്ങളാക്കിക്കൊണ്ടുള്ള വിപണനതന്ത്രം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ ഇത്തരം...

ഇങ്ങനെയായാൽ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കേണ്ടി വരുമെന്ന് പവൻ കല്യാണ്‍; വിമർശനമല്ല പ്രോത്സാഹനമെന്ന് അനിത

അമരാവതി: അന്ധ്ര പ്രദേശിൽ തെലുങ്കുദേശം പാർട്ടിയുടെ സഖ്യകക്ഷിയായ ജനസേനയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അനിത വംഗലപ്പുടി. ആഭ്യന്തര മന്ത്രിയെന്ന നിലയിലെ പ്രവർത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ...

ഉറക്കത്തിനിടെ പാമ്പു കടിച്ചു; മുത്തശ്ശി ചികിത്സയിൽ, കടിയേറ്റത് അറിയാതിരുന്ന കൊച്ചുമകൾ മരിച്ചു

പാലക്കാട്: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ...

ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്; കോടതിയിൽ ശക്തമായ വാദപ്രതിവാദം; പൊലീസിനെ പഴിച്ച് കുടുംബവും

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ...

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; ഹൈക്കോടതി വിധി റദ്ദാക്കി

ന്യൂഡല്‍ഹി: 2004-ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവിധ മദ്രസാ മാനേജര്‍മാരുടേയും അധ്യാപകരുടേയും സംഘടനകളും മറ്റും നല്‍കിയ അപ്പീലിലാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.