Home-bannerKeralaNewsRECENT POSTSTop Stories
പാലാ ഉപതെരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കുമെന്ന് ജോസഫ് കണ്ടത്തില്‍
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ജോസഫ് കണ്ടത്തില്‍. പത്രിക ഇന്ന് തന്നെ പിന്‍വലിക്കാന്‍ ജോസഫ് കണ്ടത്തിലിന് പിജെ ജോസഫ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാകും പത്രിക പിന്‍വലിക്കുന്നത്.
നേരത്തെ രണ്ടില ചിഹ്നത്തിനായി ജോസ് ടോം വാദിച്ചാല്‍ എതിര്‍ക്കുമെന്ന് പറഞ്ഞ വിമതന്‍ ജോസഫ് കണ്ടത്തില്‍ പി.ജെ ജോസഫ് നിര്‍ദേശിച്ചാല്‍ പത്രിക പിന്‍വലിക്കുമെന്ന് അറിയിച്ചിരുന്നു. ചിഹ്നം നിഷേധിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പറഞ്ഞിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News