കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ വോട്ട് മറിക്കാന്‍ ധാരണയുണ്ടെന്ന ഇടത് സ്ഥാനാര്‍ഥി മാണി സി. കാപ്പന്റെ ആരോപണത്തിന് മറുപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം. കാപ്പന്‍ കച്ചവടക്കാരനാണ്. തനിക്ക് കച്ചവടമറിയില്ല. മഞ്ഞക്കണ്ണുള്ളതുകൊണ്ടാണ് ബിജെപിയുമായി കച്ചവടം നടത്തിയെന്ന് അദ്ദേഹത്തിന് തോന്നുന്നതെന്നും ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ജോസ് ടോം പറഞ്ഞു.
എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫിന് വോട്ട് മറിക്കാന്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ധാരണയായെന്നായിരുന്നു കാപ്പന്റെ ആരോപണം. ഒരോ ബൂത്തിലും ബിജെപിയുടെ 35 വോട്ട് വീതം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നല്‍കാന്‍ ധാരണയായി എന്ന രഹസ്യവിവരം തനിക്ക് ലഭിച്ചിട്ടുണ്ട്. യുഡിഎഫിന് പരാജയ ഭീതിയാണ്. അതു കൊണ്ടാണ് ബിജെപിയുമായി അവര്‍ രഹസ്യ ധാരണ ഉണ്ടാക്കിയതെന്നും കാപ്പന്‍ പറഞ്ഞിരുന്നു.