കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ നല്കിയ പത്രിക തള്ളി. അതേസമയം ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നല്കിയ പത്രിക സ്വീകരിച്ചു.
കേരളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ജോസ് ടോമിന് പത്രിക സമര്‍പ്പിക്കാനാകില്ലെന്ന് വരണാധികാരി നിലപാടെടുത്തു. കേരളാ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് ചെയര്മാന് എന്ന നിലയില്‍ പിജെ ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചിട്ടില്ല. അതുകൊണ്ട് കേരളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
ഇതോടെ പാലാ മണ്ഡലത്തില്‍ രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലാതായി. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന നിലയില്‍ ജോസ് ടോം നല്കിയ പത്രിക തള്ളിയതോടെ പി.ജെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായി പത്രിക നല്കിയ ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിച്ചിട്ടുണ്ട്.