എന്നെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നില്ലേ സാര്‍.. എങ്കില്‍ ഇങ്ങനെയൊന്നും സംഭവിയ്ക്കില്ലായിരുന്നു…ജോളി പോലീസിനോട്,കൊലപാതകം ഒഴിയാബാധയായി മാറിയ കഥ പറഞ്ഞ് ജോളി..
കോഴിക്കോട്: ആദ്യഘട്ടത്തില്‍ നിര്‍വ്വികാരതയോടെ പോലീസ് ചോദ്യം ചെയ്യലിനോട് സഹകരിച്ച ജോളിജോസഫ് പിന്നീടങ്ങോട്ട് പൂര്‍ണമായി സഹകരിച്ചതായി പോലീസ്.എല്ലാ കാര്യങ്ങളും മറയില്ലാതെ തുറന്നു പറഞ്ഞു.
എന്നെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നില്ലേ സാര്‍..എങ്കില്‍ ഇങ്ങനെയാന്നും സംഭവിയ്ക്കില്ലായിരുന്നു… ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ റൂറല്‍ എസ്.പി.കെ.ജി സെമണിനോട് ജോളി ചോദിച്ചു.ആദ്യ കൊലപാതകശേഷം തന്നെ പിടിയ്ക്കപ്പെട്ടെങ്കില്‍ മറ്റു കൊലപാതകങ്ങള്‍ നടന്നേക്കില്ലെന്ന സൂചനയാണ് ഇതിലൂടെ ജോളി നല്‍കുന്നത്.
കൊലപാതകങ്ങള്‍ നടത്തിയെങ്കിലും ആദ്യം കൊലപാതകം പിടിയ്ക്കപ്പെടാതെ വന്നതോടെ തുടര്‍ കൊലപാതകങ്ങളും പിടിയ്ക്കപ്പെടില്ലെന്ന് ആത്മവിശ്വാസമായി.കൊലപാതക പ്രവണത ബാധപോലെ പിന്തുടര്‍ന്നു.ആരോടെങ്കിലും വെറുപ്പുണ്ടായാല്‍ അവരെ കൊല്ലാനുള്ള ദേഷ്യം ഉള്ളില്‍ ഉയരും.പിന്നീട് കാത്തിരുന്ന് അവരെ വധിയ്ക്കുകയും ചെയ്യും ജോളി പോലീസിനോട് പറഞ്ഞു.സയനൈഡ് എത്തിച്ചുനല്‍കിയ മാത്യുവിന് കൊലപാതകങ്ങളേക്കുറിച്ച് സയനൈഡ് എത്തിച്ചുനല്‍കിയ മാത്യുവിന് അറിവുണ്ടായിരുന്നതായും സൂചനയുണ്ട്.