ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്കിയ ശേഷം ടാക്സി ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ജെ.എന്‍.യുവിലേക്ക് മടങ്ങിപ്പോകുന്നതിടെയാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. പഞ്ച്കുയിനില് നിന്നും ടാക്സില്‍ കയറിയ പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്കിയ ശേഷം ഡ്രൈവര്‍ ബലാത്സംഗം ചെയ്തശേഷം ഐഐടി ഡല്‍ഹി കാമ്പസിനു സമീപം ഉപേക്ഷിച്ച ശേഷം കടന്നുകയുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന പെണ്‍കുട്ടിയെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കൈവശമുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. പിന്നീട് കുട്ടിയെ ജെ.എന്‍.യു കാമ്പസിലെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയി. തനിക്കുണ്ടായ ദുരനുഭവം പെണ്‍കുട്ടി ഹോസ്റ്റല്‍ വാര്‍ഡനോടും സഹപാഠികളോടും വ്യക്തമാക്കി. ഇതോടെയാണ് അവര്‍ ഇടപെട്ട് വസന്ത് കുഞ്ജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
എന്നാല്‍ ടാക്സി വിളിച്ചത് പാഞ്ച്കുയിനു സമീപമുള്ള മന്ദിര്‍ മാര്‍ഗില്‍ നിന്നായതിനാല്‍ കേസ് അവിടെയുള്ള പോലീസിന് കൈമാറി. എന്നാല്‍ സംഭവത്തെ കുറിച്ച് കൃത്യമായി വിവരിക്കാന്‍ പോലും കഴിയാത്ത വിധത്തിലാണ് പെണ്‍കുട്ടിയെന്ന് പോലീസ് പറയുന്നു. ലഹരിമരുന്ന് നല്കിയ ശേഷമാണ് പ്രതി പീഡിപ്പിച്ചത്. ഡ്രൈവറെ കൂടാതെ മറ്റാരെങ്കിലും കുറ്റകൃത്യത്തില്‍ പങ്കെടുത്തോ എന്നുപോലും പറയാന്‍ പെണ്‍കുട്ടിക്ക് കഴിയുന്നില്ല. മൂന്നു മണികക്കുറോളം ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ പീഡനത്തിന് ഇരയായി എന്നാണ് പോലീസ് സംശയിക്കുന്നത്.