BusinessNationalNews

വേള്‍ഡ് കപ്പ് കാലത്ത് പുതിയ പ്ലാനുമായി ജിയോ

മുംബൈ:ഫിഫ വേള്ഡ്കപ്പിനോടനുബന്ധിച്ച് പുതിയ ഡാറ്റ പാക്കുമായി ജിയോ. 222 രൂപയുടെ ഡാറ്റ പാക്കാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 30 ദിവസത്തെ വാലിഡിറ്റിയിലാണ് പ്ലാനിനുള്ളത്. 50 ജിബി വരെ ഉയർന്ന വേഗതയുള്ള ഡാറ്റ യൂസേജ് ഈ പാക്ക് വാഗ്ദാനം ചെയ്യുന്നു. ടെലികോം ഓപ്പറേറ്റർ പറയുന്നതനുസരിച്ച് ഈ പ്ലാൻ കോളുകളോ എസ്എംഎസ് ആനുകൂല്യങ്ങളോ നൽകുന്നില്ല.

നിലവിലുള്ള ബേസിക് പ്ലാനിനൊപ്പം മാത്രമേ ഈ പ്ലാൻ ഉപയോഗിക്കാനാവൂ. കൂടാതെ ഉപയോക്താക്കൾക്ക് ഫിഫ ലോകകപ്പ് സ്ട്രീം ചെയ്യാനും ഈ ഡാറ്റ ഉപയോഗിക്കാം. ഫുട്ബോള് ലോകകപ്പ് ഡാറ്റ പാക്ക് എന്നാണ് ജിയോയുടെ പുതിയ പാക്ക് അറിയപ്പെടുന്നത്.

സബ്‌സ്‌ക്രൈബർമാർക്ക് അവരുടെ പ്രതിദിന ഡാറ്റ പരിധി തീർന്നതിന് ശേഷം മാത്രമേ പുതിയ പ്ലാന് അനുസരിച്ചുള്ള ഡാറ്റ ഉപയോഗിക്കാൻ കഴിയൂ. ജിയോയുടെ വെബ്‌സൈറ്റ് വഴിയോ മൈ ജിയോ ആപ്പ് വഴിയോ ആണ് പ്ലാൻ ആക്‌സസ് ചെയ്യേണ്ടത്. പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയേ ഉള്ളൂ. ജിയോസിനിമയിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും മത്സരങ്ങൾ തത്സമയ സ്ട്രീം ചെയ്യുന്നുണ്ട്. 2022 ഫിഫ ലോകകപ്പിന് ശേഷം ടെലികോം ഓപ്പറേറ്റർ ഈ പ്ലാൻ തുടരാന് സാധ്യതയില്ല എന്നാണ് സൂചന. 

301 രൂപയുടെ പ്ലാന് നിലവില്‍ എല്ലാ ആനുകൂല്യങ്ങളോടും കൂടിയാണ് ലഭിക്കുന്നത്. കൂടാതെ ജിയോ ഉപയോക്താക്കൾക്ക് വിലകുറഞ്ഞ ഡാറ്റ ആഡ്-ഓൺ പ്ലാനുകളും തിരഞ്ഞെടുക്കാനവസരമുണ്ട്. ജിയോ ഉപയോക്താക്കള്ക്ക് 181 ന്റെ പ്ലാന് തിരഞ്ഞെടുക്കാനവസരമുണ്ട്.  ഈ പ്ലാനില് 30 ദിവസത്തേക്ക് 30 ജിബി ഡാറ്റ ലഭ്യമാകും. 

റിലയൻസ് മാത്രമല്ല, മറ്റ് ടെലികോം ഓപ്പറേറ്റർമാരും ഫിഫ ലോകകപ്പ് 2022 എക്സ്ക്ലൂസീവ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ, വോഡഫോൺ ഐഡിയ നാല് പുതിയ ഇന്റർനാഷണൽ റോമിംഗ് (IR) പ്ലാനുകൾ 2022 ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് മാത്രമായി അവതരിപ്പിച്ചിരുന്നു.

ഇന്ത്യയിലേക്കും ലോക്കലിലേക്കുമായി 200 മിനിറ്റ് ഔട്ട്ഗോയിങും രണ്ട് ജിബി ഡേറ്റയും സൗജന്യ ഇൻകമിങും 25 എസ്എംഎസും നൽകുന്ന ഏഴ് ദിവസത്തെ പായ്ക്കിന് 2999 രൂപയാണ് നിരക്ക്. 5,999 രൂപയ്ക്ക് അഞ്ച് ജിബി ഡേറ്റയും 500 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കലും ആയുള്ള ഔട്ട്ഗോയിങും 100 എസ്എംഎസും സൗജന്യ ഇൻകമിങ്ങും ലഭിക്കുന്ന പായ്ക്കിന്റെ കാലാവധി  28 ദിവസമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker