BusinessNationalNews

താക്കോലും പഴ്സും കാണാതായാൽ ഇനി ജിയോ ടാഗ് കണ്ടെത്തും; ആപ്പിൾ എയർടാഗിനെ വെട്ടാൻ റിലയൻസ്

മുംബൈ:രാജ്യത്തെ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് ജിയോ. ഒരു സാങ്കേതിക വിദ്യാ സ്ഥാപനമെന്ന നിലയിൽ വിവിധ മേഖലകളിലേക്ക് പ്രവേശിക്കുകയാണ് ജിയോ. ഇപ്പോഴിതാ ജിയോ ടാഗ് എന്നൊരു പുതിയ ഉല്പന്നവുമായെത്തിയിരിക്കുകയാണ് കമ്പനി. ആപ്പിളിന്റെ എയർടാഗിന് സമാനമായ ഈ ഉല്പന്നം വിവിധ വസ്തുക്കളുമായി ബന്ധിപ്പിക്കാവുന്നതും അവ കാണാതായാൽ കണ്ടെത്തുന്നതിന് ഉപയോഗിക്കാവുന്നതുമാണ്..

ബാഗുകൾ, പേഴ്സുകൾ, കീചെയിൻ ഉൾപ്പടെയുള്ളവയുമായി ജിയോ ടാഗ് ബന്ധിപ്പിക്കാം. ബ്ലൂടൂത്ത് ഉപകരണമായ ജിയോ ടാഗ് അതിവേഗം ട്രാക്ക് ചെയ്യാനാവും. 9.5 ഗ്രാം ആണ് ഇതിന്റെ ഭാരം. വെള്ള നിറത്തിൽ ചതുരാകൃതിയിലാണ് ഇതിന്റെ നിർമിതി. ഒരു വർഷത്തോളം ഇതിന് ബാറ്ററി ലൈഫ് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കെട്ടിടങ്ങൾക്കുള്ളിൽ 20 മീറ്ററും, പുറത്ത് 50 മീറ്ററും ഇതിന് റേഞ്ച് ലഭിക്കും.

നഷ്ടപ്പെട്ടവ കണ്ടെത്താൻ മാത്രമല്ല മറന്നുവെക്കാതിരിക്കാനും ജിയോ ടാഗ് സഹായിക്കും. പേഴ്സ്, ബാഗ്, താക്കോൽ, പോലെ ജിയോ ടാഗ് ബന്ധിപ്പിച്ച വസ്തുക്കൾ എവിടെയെങ്കിലും വെച്ച് മടങ്ങുമ്പോൾ അക്കാര്യം ഫോൺ വഴി നിങ്ങളെ അറിയിക്കും.

ടാഗിന്റെ അവസാന ലൊക്കേഷൻ തിരിച്ചറിയാൻ സാധിക്കുന്ന കമ്മ്യൂണിറ്റി ഫൈന്റ് നെറ്റ് വർക്ക് ഫീച്ചർ ഇതിലുണ്ട്. ടാഗിന് സമീപത്തുള്ള വരുടെ ഫോണുകൾ തമ്മിൽ ബന്ധിപ്പിച്ചുള്ള ഒരു നെറ്റ് വർക്ക് സൃഷ്ടിച്ചാണ് ഇതിന്റെ പ്രവർത്തനം എന്ന് കരുതുന്നു. ഒരു സ്ട്രിങും, രണ്ടാമതൊരു ബാറ്ററിയും ജിയോ ടാഗിനൊപ്പം ലഭിക്കും.

അതേസമയം പ്രവർത്തനത്തിൽ സമാനതകൾ ഉംണ്ടെങ്കിലും വില, റേഞ്ച്, കോമ്പാറ്റബിലിറ്റി എന്നിവയിൽ ജിയോ ടാഗും ആപ്പിൾ ടാഗും തമ്മിൽ വ്യത്യാസമുണ്ട്.

വെറും 749 രൂപയാണ് ജിയോ ടാഗിന് വില. 3000 രൂപയ്ക്ക് മുകളിലാണ് ആപ്പിൾ എയർ ടാഗിന് വില. ജിയോ ടാഗിന്റെ പരിധി പുറത്ത് 50 മീറ്ററാണ്. എന്നാൽ ആപ്പിളിന്റെ ഫൈന്റ് മൈ നെറ്റ് വർക്ക് ഉപയോഗിച്ച് ഇതിന്റെ പരിധി വർധിപ്പിക്കാനാവും. ജിയോ ടാഗ് വാട്ടർ റെസിസ്റ്റന്റ് ആണോ എന്ന് വ്യക്തമല്ല. എയർ ടാഗിന് ഐപി67 റേറ്റിങ് ഉണ്ട്. ജിയോ ടാഗ് ഐഫോണിലും, ആൻഡ്രോയിഡിലും പ്രവർത്തിക്കും. എന്നാൽ എയർടാഗ് ഐഒഎസ് ഉപകരണങ്ങളിൽ മാത്രമേ പ്രവർത്തിക്കൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker