NewsTechnology
ജിയോ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് തിരിച്ചടി; വാര്‍ഷിക പ്ലാന്‍ നിരക്ക് വര്‍ധിപ്പിച്ചു
കൊച്ചി: ജിയോ പ്രീ പെയ്ഡ് വരിക്കാര്‍ക്കുള്ള വാര്‍ഷിക പ്ലാന്‍ നിരക്ക് വര്‍ധിപ്പിച്ചു. ഇതോടെ 2,121 രൂപയായി ഇപ്പോഴത്തെ നിരക്ക്. നിലവില്‍ 2,020 രൂപയായിരുന്നു.
അതേസമയം, പ്ലാനിലെ ആനുകൂല്യത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. വാര്‍ഷിക പ്ലാനില്‍ 101 രൂപ കൂടിയതോടെ പ്രതിമാസം 8.4 രൂപയുടെ വര്‍ധനവാണുണ്ടാകുക.
വാര്‍ഷിക പ്ലാന്‍ പ്രകാരം 336 ദിവസത്തേക്ക് സൗജന്യ ഡാറ്റയായി 504 ജി.ബിയാണ് ലഭിക്കുക. ജിയോയില്‍നിന്ന് ജിയോ നമ്പറുകളിലേയ്ക്കുള്ള കോളുകള്‍ സൗജന്യമാണ്. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 12,000 മിനുട്ടിന്റെ സംസാര സമയവും 100 എസ്എംഎസ് സൗജന്യവുമാണ്. മറ്റ് പ്ലാനുകള്‍ക്കൊന്നും മാറ്റമില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News