മുംബൈ:രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയർടെലും 5ജി തുടങ്ങിയെന്ന് റിപ്പോർട്ട്.5ജിയുടെ പ്രാഥമിക പരീക്ഷണങ്ങൾ തുടങ്ങിയെന്ന് റിലയൻസ് ജിയോയും ഭാരതി എയർടെല്ലും നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഈ വർഷം പകുതിയോടെ തന്നെ രാജ്യത്ത് 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കുമെന്നാണ് മുകേഷ് അംബാനിയുടെ ജിയോ അറിയിച്ചത്.5ജി നെറ്റ്‌വർക്ക് സജ്ജമാണെന്ന് ജനുവരിയിൽ തന്നെ ഭാരതി എയർടെലും അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ നടക്കുന്നത് പരീക്ഷണങ്ങളാണെന്നും സാധാരണക്കാർക്ക് ലഭിക്കാൻ ഇനിയും കാത്തിരിക്കണമെന്നുമാണ് ഇരുകമ്പനികളും പറഞ്ഞത്.
5ജിക്ക് വേണ്ട സ്പെക്ട്രം ലേലം നടന്നാൽ രണ്ട് കമ്പനികളും അതിവേഗം 5ജി അവതരിപ്പിച്ചേക്കും. 5ജി സ്പെക്ട്രം ലേലം നടന്നാൽ രാജ്യത്ത് 5ജി സേവനങ്ങൾ ഉടൻ അവതരിപ്പിക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്ന് റിലയൻസ് ജിയോയും ഭാരതി എയർടെലും പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News