കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ധാരണയായി
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങള്‍ പങ്കിടാന്‍ ധാരണ. അതേസമയം ആദ്യം ടേമില്‍ ആര് ഭരിക്കുമെന്ന കാര്യത്തില തര്‍ക്കം നിലനില്‍ക്കുകയാണ്. ഇരുകൂട്ടരും ചേര്‍ന്ന് സമവായത്തില്‍ എത്തിയില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് ഏറ്റടുക്കും.
കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് രംഗത്തെത്തിയോടെയാണ് പ്രസിഡന്റ് സ്ഥാനത്തില്‍ തര്‍ക്കം ഉടലെടുത്തത്. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തങ്ങള്‍ പ്രഖ്യാപിച്ച ആളുതന്നെയാണെന്ന നിലപാടില്‍ ജോസ് കെ മാണി ഉറച്ച് നിന്നപ്പോള്‍ പി ജെ ജോസഫ് നിര്‍ദ്ദേശിക്കുന്ന ആളിനെ യുഡിഎഫ് അംഗീകരിക്കണമെന്നായിരുന്നു മോന്‍സ് ജോസഫിന്റെ ആവശ്യം. ഈ സാഹചര്യത്തില്‍ പ്രതിസന്ധി രൂപപെട്ടതോടെ ഇതു പരിഹരിക്കാന്‍ നടത്തിയ ചര്‍ക്കള്‍ക്കൊടുവിലാണ് പുതിയ തീരുമാനം.