EntertainmentKeralaNews

മാളവികയെ അനുഗ്രഹിച്ച്‌ പിണറായിയും മോഹൻലാലും എംഎ യൂസഫലിയും; താരസമൃദ്ധം ജയറാമിന്റെ മകളുടെ വിവാഹവിരുന്ന്

ഗുരുവായൂര്‍:ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹവിരുന്നില്‍ പങ്കെടുത്തത് വന്‍ താരനിര. ഗുരുവായൂരിലെ താലികെട്ടല്‍ ചടങ്ങിന് ശേഷം തൃശ്ശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച വിരുന്നില്‍ ചലച്ചിത്ര, രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. രാവിലെ 10.30 മുതലാണ് വിരുന്ന് തുടങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, നടന്‍ മോഹന്‍ലാല്‍, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, ഭാര്യ രാധിക, നടന്‍ ദിലീപ്, ഭാര്യയും നടിയുമായ കാവ്യ മാധവന്‍, മക്കളായ മീനാക്ഷി, മഹാലക്ഷ്മി, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി. വിവാഹത്തിനായി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന യൂസഫ് അലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായാണ് മാളവിക മണ്ഡപത്തിലെത്തിയത്. ഇതിനൊപ്പം നിറയെ ഗ്ലാസ് വര്‍ക്കുകളുള്ള ബ്ലൗസാണ് പെയര്‍ ചെയ്തത്. പിന്നിയിട്ട മുടിയും മുല്ലപ്പൂവും ആഭരണങ്ങളും ചേര്‍ന്നതോടെ മാളവികയുടെ ലുക്ക് പൂര്‍ണമായി.

ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തയും വീതിയുള്ള കസവ് ബോര്‍ഡറുള്ള മുണ്ടും ഷാളുമായിരുന്നു വരന്‍ നവനീതിന്റെ വേഷം. വിവാഹ വേദിയില്‍ കുടുംബത്തോടൊപ്പം എത്തിയ നവനീതിനെ ആരതിയുഴിഞ്ഞ്, കുറി തൊട്ട് പാര്‍വതി സ്വീകരിച്ചു. കാല്‍ കഴുകിയ കാളിദാസന് നവനീത് സമ്മാനം നല്‍കി. തുടര്‍ന്ന് ഇരുവരും ആലിംഗനം ചെയ്തു. കവിളില്‍ ചുംബിച്ചാണ് മരുമകനെ ജയറാം സ്വീകരിച്ചത്.

ഓപ്പണ്‍ കാറില്‍ വേദിയില്‍ വന്നിറങ്ങിയ മാളവികയെ വേദിയിലേക്ക് ആനയിച്ചത് സഹോദരനും നടനുമായ കാളിദാസും അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ സുഷിന്‍ ശ്യാമും ചേര്‍ന്നാണ്. വേദിയില്‍ മാളവികയും നവനീതും പരസ്പരം മാലയിട്ട് മാതാപിതാക്കളുടെ കാല്‍തൊട്ട് ആശിര്‍വാദം വാങ്ങി.

റിസപ്ഷനിലെ ശ്രദ്ധാകേന്ദ്രം ദിലീപിന്റെ മകള്‍ മീനാക്ഷിയായിരുന്നു. ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയും സ്ലീവ്ലെസ് ബ്ലൗസും മീനാക്ഷിയെ മനോഹരിയാക്കി. പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു കാവ്യയുടെ വേഷം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker