ആര്‍ക്കും അറിയാത്ത ജയറാമിന്റെ പശു സ്‌നേഹം ക്യാമറിയില്‍ പകര്‍ത്തി മകന്‍ കാളിദാസ്
നടന്‍ ജയറാമിന്റെ ആനപ്രേമവും ചെണ്ട മേളത്തോടുള്ള പ്രിയവുമൊക്കെ മലയാളകള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ഇപ്പോള്‍ ആരും ഇതുവരെ അറിയാതിരുന്ന താരത്തിന്റെ പശുസ്നേഹമാണ് വാര്‍ത്തകളില്‍ നിറയുന്നത്. പെരുമ്പാവൂരിന് സമീപം തോട്ടുവയലിലെ ജയറാമിന്റെ ആനന്ദ് ഫാമിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മലയാളികളില്‍ കൗതുകമുയര്‍ത്തുന്നത്. അധികമാര്‍ക്കും അരിയാതെ ഈ ഫാം സംരക്ഷിക്കുകയായിരുന്നു ജയറാം.
അച്ഛന്റെ ഫാമിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത് മകന്‍ കാളിദാസ് ആണ്. കാളിഗാസ് ചിത്രീകരിച്ച വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത മു്.ത്തശ്ശി ആനന്ദവല്ലി അമ്മാളിന്റെ പേരാണ് ജയറാം ഫാമിന് നല്‍കിയിരിക്കുന്നത്. പത്തുവര്‍ഷം മുന്‍പ് അഞ്ച് പശുക്കളുമായി തുടങ്ങിയ ഈ ഫാമില്‍ ഇപ്പോള്‍ അമ്പതോളം പശുക്കളാണ് ഉള്ളത്.
പ്രിതിദിനം 300 ലിറ്ററോളം പാലും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പശുക്കള്‍ക്ക് വേണ്ട പുല്ലും ഇവിടെ തന്നെ കൃഷിചെയ്യുന്നു. പശുക്കളെ കെട്ടിയിട്ട് വളര്‍ത്താന്‍ ഇഷ്ടപ്പെടാത്ത താരം അവയ്ക്ക് സ്വതന്ത്രമായി മേയാനുള്ള സൗകര്യവും ഫാമില്‍ ഒരുക്കിയിട്ടുണ്ട്. കൃഷ്ണഗീരി, ഹൊസൂര്‍, ബംഗളൂരു എന്നിവിടങ്ങളെല്ലാം പോയി നേരിട്ട് കണ്ടാണ് പശുക്കളെ വാങ്ങിയതെന്നും ജയറാം പറയുന്നു.