EntertainmentRECENT POSTS
ജയറാമിന്റെ മേക്കോവറില്‍ ഞെട്ടിത്തരിച്ച് ആരാധകര്‍; കുറച്ചത് 12 കിലോ
മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാമിന്റെ പുതിയ ലുക്കില്‍ ഞെട്ടിത്തരിച്ച് ആരാധകര്‍. അല്ലു അര്‍ജുന്റെ പുതിയ പടത്തില്‍ വേഷമിടുന്നതിന്റെ വാര്‍ത്ത പ്രഖ്യാപിച്ചു കൊണ്ട് ജയറാം തന്നെയാണ് പുതിയ ചിത്രം പുറത്തുവിട്ടത്. ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛന്റെ വേഷമാണ് ജയറാമിന്. ജയറാമിന്റെ പിതാവായി സത്യരാജ് എത്തുമെന്നും വാര്‍ത്തയുണ്ട്. മൂന്നു തലമുറകളുടെ കഥ പറയുന്ന ചിത്രത്തില്‍ രണ്ടു നായികമാരും ഉണ്ടാവും.
കഥാപാത്രത്തിനുവേണ്ടി 12കിലോ ഭാരമാണ് ജയറാം കുറച്ചിരിക്കുന്നത്. അതേസമയം സിനിമയില്‍ ജയറാമിനൊപ്പം തബുവും ഉണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News