നീ ഒമ്പതാണോ? ഇന്‍ബോക്‌സില്‍ മെസേജ് അയച്ചയാള്‍ക്ക് ജാസ്മിന്റെ കിടിലന്‍ മറുപടിയും താക്കീതും
കൊച്ചി:ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ മലയാളികള്‍ അടുത്തറിഞ്ഞ താരമാണ് ജാസ്മിന്‍ എം മൂസ. നേരത്തെ സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യം അറിയിച്ച ബോഡി ബില്‍ഡറായിരുന്നു ജാസ്മിന്‍. എന്നാല്‍ ജാസ്മിനെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. തന്റെ ജീവതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളുമൊക്കെ അതിജീവിച്ചാണ് ജാസ്മിന്‍ ഇന്നത്തെ നിലയിലേക്ക് എത്തിയത്. ജാസ്മിന്റെ ജീവിത കഥ പലര്‍ക്കും പ്രചോദനമാണ്.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ പകരം വെക്കാനില്ലാത്ത മത്സരാര്‍ത്ഥിയായിരിക്കും ജാസ്മിന്‍. ഉറച്ച നിലപാടുകളും ടാസ്‌കുകളിലെ ഗംഭീര പ്രകടനങ്ങളുമായി നാലാം സീസണിലെ ഏറ്റവും ജനപ്രീയ മത്സരാര്‍ത്ഥികളില്‍ ഒരാളായി മാറാന്‍ ജാസ്മിന് സാധിച്ചു. തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നാണ് ജാസ്മിന്‍ ബിഗ് ബോസില്‍ താരമായി മാറുന്നത്.
പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും പറയുന്ന, നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത ജാസ്മിന്‍ മലയാളികളെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ച മത്സരാര്‍ത്ഥിയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഷോയില്‍ നിന്നും വാക്കൗട്ട് നടത്തിയ മത്സരാര്‍ത്ഥിയുമാണ് ജാസ്മിന്‍. അവിടേയും കണ്ടത് ജാസ്മിന്റെ നിലപാടായിരുന്നു. സഹതാരത്തെ കയ്യേറ്റം ചെയ്തതിന് പുറത്താക്കിയ റോബിനെ തിരികെ ഷോയിലേക്ക് കൊണ്ടു വരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ജാസ്മിന്റെ വാക്കൗട്ട്.
ബിഗ് ബോസ് പ്രേക്ഷകര്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത കാഴ്ചയാണ് സിഗരറ്റും വലിച്ച് ബിഗ് ബോസിന്റെ ഫ്രണ്ട് ഡോറിലൂടെ പുറത്തേക്ക് പോകുന്ന ജാസ്മിന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ജാസ്മിന്‍. തന്നെ ചൊറിയാന്‍ വരുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കാന്‍ ജാസ്മിന്‍ യാതൊരു മടിയും കാണിക്കാറില്ല. ഇപ്പോഴിതാ ഒരാള്‍ക്ക് ജാസ്മിന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് അനാവശ്യമായി മെസേജ് അയച്ച ഒരാള്‍ക്ക് ജാസ്മിന്‍ നല്‍കിയ മറുപടിയാണ് കയ്യടി നേടുന്നത്. തനിക്ക് അയച്ച മെസേജും താന്‍ നല്‍കിയ മറുപടിയും ജാസ്മിന്‍ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. തനിക്ക് മെസേജ് അയച്ച വ്യക്തിയുടെ പേരും പ്രൊഫൈലുമടക്കമാണ് ജാസ്മിന്‍ സ്റ്റോറി പങ്കട്ടിരിക്കുന്നത്. ഉനൈസ് പികെ എന്ന വ്യക്തിയാണ് ജാസ്മിന് മെസേജ് അയച്ചിരിക്കുന്നത്.
നീ ഒമ്പതാണോ? എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതിന് ജാസ്മിന്‍ നല്‍കിയ മറുപടി, നിന്റെ മാറിടമൊന്ന് നോക്കി. ബ്രോ, നിനക്ക് നിന്റെ അമ്മയെക്കാള്‍ വലിയ മാറിടം ആണല്ലോ എന്നായിരുന്നു. കൂടാതെ, ഉനൈസ്‌ക്കാ ആകാതിരിക്കുക. എന്നെ കുത്തിയാല്‍ അന്നേം കൂടെ വേണേല്‍ കുയീല് കിടക്കുന്ന വല്യപ്പാനേം ഞാന്‍ കുത്തും എന്നും ജാസ്മിന്‍ പറയുന്നുണ്ട്, താരത്തിന്റെ പ്രതികരണത്തിന് ആരാധകര്‍ കയ്യടിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം ജാസ്മിന്‍ പങ്കുവച്ചൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബായില്‍ നിന്നും തിരിച്ചു വന്ന നിമിഷ ജാസ്മിന് സമ്മാനം നല്‍കുന്നതിന്റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ഐഫോണാണ് നിമിഷ ജാസ്മിന് സമ്മാനിച്ചിരിക്കുന്നത്. സമ്മാനം കണ്ട് കണ്ണു നിറയുന്ന ജാസ്മിന്‍ വീഡിയോയിലുണ്ട്. ബിഗ് ബോസ് വീട്ടില്‍ വച്ചാണ് ജാസ്മിനും നിമിഷയും സുഹൃത്തുക്കളാകുന്നത്. സീസണ്‍ 4 ലെ ഹിറ്റ് കോമ്പോയാണ് ജാസ്മിനും നിമിഷയും.