തിരുവനന്തപുരം: കൊറോണ വിഷയത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടിയുമായി ജനീഷ് കുമാര്‍ എം.എല്‍.എ. ജനുവരി മുപ്പതിനാണു കേരളത്തില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അപ്പോള്‍തന്നെ അരോഗ്യമന്ത്രി അവിടെയെത്തി ബന്ധപ്പെട്ടവരുമായി യോഗം ചേര്‍ന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. വൈറസിനെതിരെ പ്രതിരോധം തീര്‍ത്തു, നമ്മള്‍ വിജയിച്ചു. പിന്നീട് പത്തനംതിട്ടയില്‍ എത്തി- ജനീഷ് കുമാര്‍ പറഞ്ഞു.
പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യല്‍ ചെയ്ത്, ഡൈ ചെയ്തു പത്രസമ്മേളനം നടത്തിയല്ല കേരളത്തിന്റെ ആരോഗ്യമന്ത്രി ജനഹൃദയങ്ങളില്‍ ഇടം നേടിയത്. അസൂയപ്പെട്ടിട്ടു കാര്യമില്ല. ലോകം മുഴുവന്‍ ഒരുമിച്ചുനിന്നു മഹാമാരിയെ പ്രതിരോധിക്കേണ്ട സാഹചര്യത്തില്‍ കേരള നിയമസഭയിലെ പ്രതിപക്ഷം ഇങ്ങനെ അധപതിക്കരുതെന്നും ജനീഷ് കുമാര്‍ പറഞ്ഞു.