KeralaNews

‘വിമര്‍ശകരുടെ തായ് വേര് ചികഞ്ഞ് സ്വന്തം അടിമണ്ണൊലിച്ച് പോകരുത്’

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. മാധ്യമങ്ങളും സംവാദകരും മാന്യതമറക്കുന്നു. വിമര്‍ശിക്കുന്നവരുടെ തായ്വേര് അന്വേഷിച്ച് രസം കൊള്ളരുതെന്ന് ജനയുഗത്തിലെ ലേഖനത്തില്‍ പറയുന്നു. അനിഷ്ടം തോന്നിയാല്‍ അവരെ വ്യക്തിപരമായും കുടുംബപരമായും ആക്ഷേപിക്കുകയോ ആരോപണങ്ങളുന്നയിക്കുകയോ ചെയ്യുന്ന സ്ഥിതിയാണിന്ന്.

വിമര്‍ശിക്കുന്നവരുടെ തായ്വേര് അന്വേഷിക്കുന്നതില്‍ രസംകൊള്ളുന്ന നേതൃത്വങ്ങളും അണികളും തങ്ങളുടെ അടിമണ്ണിളകിപ്പോകുന്നതിനേ അത് ഉപകരിക്കൂ എന്ന് ചിന്തിക്കുന്നുമില്ല. സമൂഹമാധ്യമങ്ങളിലൂടെ അണികള്‍ നല്‍കുന്ന അനാരോഗ്യപരമായ ആവേശത്തെ നേതാക്കള്‍ ചാനലുകളില്‍ ആയുധമാക്കുന്നത് ദോഷകരമായിക്കാണുന്നുണ്ട്. നേതൃത്വം തന്നെ നിലവാരം വിട്ട് തരംതാഴുന്ന സ്ഥിതിയിലേക്ക് പോകുന്നത് രാഷ്ട്രീയ ജീര്‍ണതയായേ സമൂഹം വിലയിരുത്തൂ.

കോണ്‍ഗ്രസിന്റെ നിയമസഭാസാമാജികര്‍ പോലും തങ്ങള്‍ക്ക് തല്പരരല്ലാത്ത സ്ത്രീകള്‍ക്കെതിരെയും അഭിപ്രായങ്ങള്‍ക്കെതിരെയും നടത്തിയ അശ്ലീല പദപ്രയോഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടതാണ്. മോര്‍ഫിങ്ങിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തെയാകെ ആക്ഷേപിക്കാന്‍ ഡിസിസി പ്രസിഡന്റുമാര്‍ പോലും സോഷ്യല്‍ മീഡിയ ഉപയോഗിച്ചതെല്ലാം കേരളം ചര്‍ച്ചചെയ്ത വിഷയമാണ്.മാധ്യമങ്ങളില്‍ പലതും സമൂഹമാധ്യമങ്ങളില്‍ പ്രത്യേക വിഭാഗങ്ങളും ഇന്ന് സഞ്ചരിക്കുന്നത് അഭിലഷണീയമായ പഥത്തിലൂടെയാണെന്നും ജനയു?ഗം ലേഖനം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button