Home-bannerKeralaNewsRECENT POSTS

‘ഈ പോലീസിനെ തിരുത്തുക തന്നെ വേണം’ കേരളാ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം: സംസ്ഥാനം പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. ഈ പോലീസിനെ തിരുത്തുക തന്നെ വേണമെന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് പോലീസിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. എറണാകുളം ലാത്തിച്ചാര്‍ജിന് ഉത്തരവാദിയായ പോലീസുകാര്‍ക്കെതിരെ നടപടി വൈകുന്നതിലെ അമര്‍ഷവും ജനയുഗം പ്രകടിപ്പിച്ചിട്ടുണ്ട്.

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പോലീസ് നടത്തിയ തുടക്കമുതലുള്ള നീക്കങ്ങളെ കുറിച്ചും മുഖപ്രസംഗത്തില്‍ പ്രതിപാധിപ്പിക്കുന്നുണ്ട്. കേസ് അട്ടിമറിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നും ഗൂഢനീക്കങ്ങള്‍ തുടരുകയാണ്. മാധ്യമപ്രവര്‍ത്തകന്റെ ദാരുണാന്ത്യം പോലീസിലേയും ഉദ്യോഗസ്ഥമേഖലയിലേയും പുഴുക്കുത്തുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട പൊലീസിന്റെ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളും നിലപാടകളും പരിശോധിച്ചാല്‍ എന്തൊക്കെയോ കള്ളക്കളി നടന്നുവെന്ന് വ്യക്തമാകും. മാധ്യമങ്ങളുടേയും സര്‍ക്കാരിന്റേയും ശക്തമായ ഇടപെടലുകളാണ് ഇപ്പോഴത്തെ നടപടികളെങ്കിലും സാധ്യമാക്കിയത്.
ചിലരെങ്കിലും കാട്ടിക്കൂട്ടുന്ന കസ്റ്റഡി മരണങ്ങളുടേയും അലംഭാവങ്ങളുടേയും നീതിരഹിതമായ നടപടകളുടെ പേരില്‍ പോലീസ് സംവിധാനത്തിനാകെ നാണക്കേടുണ്ടാക്കുന്നു. ഈ സാഹചര്യം ആത്യന്തികമായി ഭരണത്തിന്റെ സല്‍പേരിനെ ബാധിക്കാനിടയുണ്ട്. നെടുങ്കണ്ടത്തെ കസ്റ്റഡിമരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ കേള്‍ക്കേണ്ടി വന്ന പഴിക്ക് കണക്കില്ല. നടപടികളിലെ കാലവിളംബം ചിലസംഭവങ്ങളെങ്കിലും ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നുവോ എന്ന സംശയം സ്വാഭാവികമാണെന്നും ജനയുഗം ആരോപിക്കുന്നു. എറണാകുളം ലാത്തിച്ചാര്‍ജിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വൈകുന്നതു ചൂണ്ടിക്കാട്ടിയാണ് ഈ പരാമര്‍ശം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ കര്‍ശനമായ നടപടികളുണ്ടാകണമെന്നും ജനയുഗം ആവശ്യപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker