ശ്രീനഗര്‍: അമര്‍നാഥ് യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. അമര്‍നാഥ് യാത്രയെ തകര്‍ക്കാന്‍ പാക് സൈന്യവും ഭീകരരും ശ്രമിക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീര്‍ഥാടകര്‍ക്ക് ജമ്മു കാഷ്മീര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. വിനോദ സഞ്ചാരികളും, തീര്‍ത്ഥാടകരും ജമ്മു കശ്മീര്‍ വിടണം. ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
അമര്‍നാഥ് യാത്രാപാതയില്‍നിന്ന് പിടിയിലായ ഭീകരന്റെ പക്കല്‍ നിന്ന് അമേരിക്കന്‍ നിര്‍മിത റൈഫിളും പാക് കുഴിബോംബുകളും കണ്ടെത്തിയിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഭീകരനെ പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News