ന്യൂഡല്‍ഹി: അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ജമ്മുകശ്മീര്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഷെയ്ഖ് ആദില്‍ മുഷ്താഖിനെയാണ് പോലീസ് പിടികൂടിയത്.
തീവ്രവാദികളെ സഹായിച്ചെന്നും സഹപ്രവര്‍ത്തകനായ പോലീസ് ഉദ്യോഗസ്ഥനെ കുടുക്കാന്‍ ശ്രമിച്ചെന്നും ഇയാള്‍ക്കെതിരേ ആരോപണമുണ്ട്.
മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ആറുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആദിലിനെതിരായ കേസന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക അന്വേഷണ വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ആദിലിനെ അന്വേഷണ വിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ജമ്മു കാശ്മീരിലെ ബാരാമുളളയില്‍ സൈന്യവും ഭീകരരും തമ്മിലുളള ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ബാരാമുളള ജില്ലയിലെ ഊറി , ഹാത്ലംഗയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഉറിയിലെ നിയന്ത്രണരേഖയിലൂടെയാണ് മൂന്ന് ഭീകരന്‍ നഴുത്തുകയറാന്‍ ശ്രമിച്ചത്. പാക് സൈന്യത്തിന്റെ സാഹയത്തോടെയാണ് ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമം നടത്തിയത്.
നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാക് പോസ്റ്റില്‍ വെടിവയ്പ്പ് തുടരുന്നതിനാല്‍ മൂന്നാമന്റെ മൃതദേഹം വീണ്ടെടുക്കാനായില്ല. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യവും സിആര്‍പിഎഫും പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചത്.
സൈന്യം പ്രദേശം വളഞ്ഞതിനെ തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി, തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം ജമ്മുവിലെ അനന്ത്നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. 72 മണിക്കൂറിന് ശേഷവും അനന്ത്‌നാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കശ്മീര്‍ എഡിജിപി വെള്ളിയാഴ്ച അറിയിച്ചിരുന്നു