തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലിനുമെതിരെ പരോക്ഷ പരിഹാസവുമായി ജേക്കബ് തോമസ്. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വളഞ്ഞ വഴിയിലൂടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോലി വാങ്ങി നല്‍കിയതിനെയും, കിറ്റിനുവേണ്ടി സ്വപ്നയെ വിളിച്ചുവെന്ന വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ വാദത്തെയുമാണ് ജേക്കബ് തോമസ് ഫേസ്ബുക്കിലൂടെ പരിഹസിച്ചത്.
പാവപ്പെട്ടവരുടെ നാട് എന്നാണ് കുറിപ്പിന്റെ തലക്കെട്ട്. പാവപ്പെട്ടവര്‍ക്ക് കിറ്റും മാര്‍ക്കും വാരി നല്‍കുന്നത് മനുഷ്യത്വമാണെന്ന് കുറിക്കുന്ന അദ്ദേഹം കരാര്‍ നിയമനത്തിലൂടെ പാവങ്ങള്‍ക്ക് നിയമനം ലഭിക്കുന്നത് മാനവികതയാണെന്നും പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പാവപ്പെട്ടവരുടെ നാട്
പാവപ്പെട്ടവര്‍ക്ക് കിറ്റ് വാങ്ങി നല്‍കുന്നത് പ്രോട്ടോക്കോള്‍
പാവപ്പെട്ടവര്‍ക്ക് മാര്‍ക്ക് വാരി നല്‍കുന്നത് മനുഷ്യത്വം
പാവപ്പെട്ടവര്‍ക്ക് കരാര്‍ നിയമനം നല്‍കുന്നത് മാനവികത
പാവപ്പെട്ടവര്‍ക്ക് പി.എസ്.സി. റാങ്ക് കിട്ടുന്നത് സുതാര്യനിയമനം
പാവം മനുഷ്യരുടെ മാവേലിനാട്!
#Communism #Alienation #Human #governance #corruption
Posted by Dr.Jacob Thomas on Friday, July 17, 2020