NationalNewsRECENT POSTS
സ്‌പെഷ്യല്‍ വിഭവത്തിന്റെ പേര് ‘അയ്യര്‍ ചിക്കന്‍’; ഹോട്ടലിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടകള്‍
ചെന്നൈ: ഹോട്ടലിലെ സ്പെഷ്യല്‍ വിഭവത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് മധുരയിലെ മിലഗു എന്ന ഹോട്ടല്‍. ഹോട്ടലിലെ ചിക്കന്‍ വിഭവത്തിന് ‘കുംഭകോണം അയ്യര്‍ ചിക്കന്‍’ എന്നാണ് പേരുനല്‍കിയിരിക്കുന്നത്. ഇതാണ് ഇവരെ ഹോട്ടലിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്.
ഒരു മാംസ്യ വിഭവത്തിന് അയ്യര്‍ എന്ന പേരുനല്‍കിയതിനെതിരെ ബ്രാഹ്മണ സംഘടന ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയതില്‍ ക്ഷമാപണം നടത്തുകയും ചിക്കന്‍ വിഭവത്തിന്റെ പേര് മാറ്റുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News