Home-bannerKeralaNewsRECENT POSTS
കൊറോണ ഭീതിക്കിടെ ഇറ്റാലിയന്‍ ആഡംബരകപ്പല്‍ കൊച്ചി തുറമുഖത്ത്; കപ്പലില്‍ ഉള്ളത് 459 യാത്രക്കാര്‍
കൊച്ചി: കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ ആഡംബരകപ്പല്‍ കൊച്ചി തുറമുഖത്ത് എത്തി. ആഡംബര കപ്പലായ കോസ്റ്റ വിക്ടോറിയയാണ് കൊച്ചി തീരത്ത് എത്തിയത്. കപ്പലിലുണ്ടായിരുന്ന 305 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 459 യാത്രക്കാര്‍ കൊച്ചിയിലിറങ്ങി.
എല്ലാ യാത്രക്കാരെയും കോവിഡ്-19 പരിശോധനയ്ക്ക് വിധേയരാക്കിയതായി പോര്‍ട്ട് ട്രെസ്റ്റ് വ്യക്തമാക്കി. ആര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. കപ്പല്‍ അടുത്ത കാലത്ത് ഇറ്റലിയിലേക്ക് പോയിട്ടില്ലെന്ന് കോസ്റ്റ വിക്ടോറിയ അധികൃതരും വ്യക്തമാക്കി.
കൊറോണ വൈറസ് ബാധിച്ച് ഇറ്റലിയില്‍ ഇതിനോടകം 79 പേരാണ് മരിച്ചത്. ഇന്ത്യയിലെത്തി 15 ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി ചാവ്ല ക്യാന്പില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവര്‍ക്കാണ് രോം സ്ഥിരീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News