ബംഗളുരു: ചന്ദ്രയാന്‍ ദൗത്യം 2 ന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ കൊല്ലം ജില്ലയിലെ പട്ടത്താനം സ്‌കൂളിന് നന്ദി പറഞ്ഞ് ഐ.എസ്.ആര്‍.ഒ. ദൗത്യത്തിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അയച്ച വിജയാശംസകള്‍ക്ക് നന്ദിയറിയിച്ച് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് കുട്ടികള്‍ അയച്ചുകൊടുത്ത ആശംസാ ചിത്രം ട്വീറ്റ് ചെയ്തത്.
ചന്ദ്രയാന്‍ വിക്ഷേപണത്തിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ കൈയ്യൊപ്പും അശംസകളും രേഖപ്പെടുത്തി സ്‌കൂളില്‍ നിന്നും ഐ.എസ്.ആര്‍.ഒയ്ക്ക് സന്ദേശമയച്ചിരുന്നു. രാജ്യത്തെയോര്‍ത്ത് അഭിമാനിയ്ക്കുക,ആശംസകള്‍,ഹമാരി ഇസ്രോ തുടങ്ങിയ വാചകങ്ങളായിരുന്നു ചിത്രങ്ങളിലെ ആശംസവാചകങ്ങളില്‍ ഏറെയും. ജീലൈ 22 നാണ് ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം സെപ്തംബര്‍ 7 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങും.