മുംബൈ: ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ റിലയന്‍സിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായി നിയമിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഹ്യൂമന്‍ റിസോഴ്സ്, നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.
നിത അംബാനി ബോര്‍ഡില്‍നിന്ന് പടിയിറങ്ങും. അതേസമയം, റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ എന്നനിലയില്‍ ആര്‍ഐഎല്‍ ബോര്‍ഡ് യോഗങ്ങളില്‍ സ്ഥിരം ക്ഷണിതാവായി നിത പങ്കെടുക്കും.
ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവര്‍ റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍, ഊര്‍ജം, മെറ്റീരിയല്‍ ബിസിനസുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യപങ്ക് വിഹച്ചിരുന്നു. ആര്‍ഐഎല്‍ അനുബന്ധ കമ്പനികളുടെ ബോര്‍ഡുകളിലും സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News