InternationalKeralaNewsRECENT POSTS
അയര്‍ലന്‍ഡില്‍ വാഹനാപകടം: പാലാ സ്വദേശിയായ നഴ്‌സ് മരിച്ചു; മറ്റൊരു നഴ്സിനും മകനും പരിക്ക്
ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ പാലാ സ്വദേശിനിയായ നഴ്സ മരിച്ചു. മറ്റൊരു നഴ്സിനും മകനും പരിക്കേറ്റു. പാലാ സ്വദേശിനി ഷൈനമോള്‍ തോമസ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ നഴ്സിന്റെ നില ഗുരുതരമാണ്. ഇവര്‍ ബെല്‍ഫാസ്റ്റ് റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകിട്ട് പ്രദേശിക സമയം 6.45 നായിരുന്നു അപകടം. ആന്‍ട്രിം ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ വൈകിട്ട് ബാലിമന എ-26 റോഡില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. എയര്‍ ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോലീസ് എത്തിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News