InternationalNews

ഇസ്രയേലുമായുള്ള എല്ലാം വ്യാപാരവും മുസ്ലീം രാജ്യങ്ങള്‍ അവസാനിപ്പിക്കണം: ആഹ്വാനവുമായി ഇറാന്‍

ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള എല്ലാം വ്യാപാരവും മുസ്ലീം രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി.

എണ്ണയുള്‍പ്പെടയുള്ള വ്യാപാരങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.

ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന പാശ്ചാത്യ സര്‍ക്കാരുകളെയും ഖമീനി വിമര്‍ശിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, യു.എസ് എന്നീ രാജ്യങ്ങളുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം.”ഗാസയിലെ ജനങ്ങളെ സമ്മര്‍ദത്തിലാക്കുന്നവര്‍ ആരെന്നത് മുസ്ലിം ലോകം മറക്കരുത്. അത് സയണിസ്റ്റ് ഭരണകൂടം മാത്രമല്ല”ഖമീനി പറഞ്ഞു.

ഗാസയിലെ ആളുകളുടെ ക്ഷമ പൊതുജന മനസാക്ഷിയെ അവര്‍ക്കൊപ്പം നിര്‍ത്തിയെന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെ ചൂണ്ടിക്കാട്ടി ഖമീനി പറഞ്ഞു. ഇസ്രയേലിനെ സഹായിക്കുന്ന ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മുസ്ലീങ്ങളെ ദേഷ്യപ്പെടുത്താതിരിക്കാന്‍ സൂക്ഷിക്കണമെന്ന് ഇറാന്‍ പ്രതിരോധമന്ത്രി മുഹമ്മദ് റേസയും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker