NationalNews

നിരവധി സ്ത്രീകളുമായി ബന്ധമെന്ന് ഭാര്യയുടെ പരാതി; ഐ.പി.എസുകാരനെ സി.ബി.ഐ പദവിയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: ഐ.പി.എസുകാരനായ ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം കയ്യോടെ പിടികൂടിയതിനെ തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയില്‍ അദ്ദേഹത്തിന്റെ സിബിഐ പദവി എടുത്തുമാറ്റി ഛണ്ഡീഗഡില്‍ നിന്നും ഡല്‍ഹിയിലേക്ക് തട്ടി. 2009 ബാച്ച് യുപി കേഡറില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനെതിരേയാണ് കസ്റ്റംസില്‍ സൂപ്രണ്ടന്റായ ഭാര്യ പരാതി നല്‍കിയത്. ഇയാള്‍ക്ക് അനേകം സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്നാണ് ഭാര്യയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആഭ്യന്തര മന്ത്രാലയത്തിന് ഭാര്യ പരാതി നല്‍കിയത്.

ഛണ്ഡീഗഡില്‍ സിബിഐ യുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ തലവനായിരുന്ന ഇയാളെ സിബിഐ യുടെ അഴിമതി വിരുദ്ധ കേസുകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭാര്യയുടെ പരാതി വന്നതിന് തൊട്ടുപിന്നാലെ പദവിയില്‍ നിന്നും മാറ്റി ന്യുഡല്‍ഹിയിലെ പേഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് തട്ടുകയും ചെയ്തു. ആഭ്യന്തെര വകുപ്പിന് പുറമേ സിബിഐ ഡയറക്ടര്‍ക്കും ഉത്തര്‍പ്രദേശിലെ ചീഫ് മിനിസ്റ്റേഴ്സ് ഓഫീസിനും എല്ലാം ഭാര്യയുടെ പരാതി ചെന്നിരുന്നു.

നേരത്തേ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന വിവാദത്തില്‍ കുടുങ്ങിയ ആളാണ് ഈ ഐപിഎസുകാരന്‍. മുമ്പും വഴിവിട്ട ബന്ധ ആരോപണത്തില്‍ അയോദ്ധ്യയിലെ എഎസ്പി സ്ഥാനത്ത് നിന്നും ലക്നൗവിലെ ഡിജിപിയായുള്ള ചുമതലയില്‍ നിന്നും ഒഴിവാക്കപ്പെട്ടയാളാണ് ഇദ്ദേഹം. നേരത്തേ ഝാന്‍സിയില്‍ എസ്എസ്പി ആയിരുന്നപ്പോഴും സമാന വിവാദത്തില്‍ ഇയാള്‍ പെട്ടിരുന്നു. എംഎച്ച്എയ്ക്കാണ് അന്ന് പരാതി ചെന്നത്.

ഭര്‍ത്താവിന്റെ വിശ്വാസ രാഹിത്യത്തിന്റെ ഒട്ടേറെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് ഭാര്യ അവകാശപ്പെടുന്നു. പല സമയങ്ങളിലായി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അവിഹിത ബന്ധത്തിനായി ഐപിഎസുകാരന്‍ പോകുന്നത് സര്‍ക്കാര്‍ വാഹനത്തിലാണെന്നും വിവിധ സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും അതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും പരാതിയിലുണ്ട്. 2018 ല്‍ ആദ്യമായി ഭര്‍ത്താവിന്റെ അവിഹിത ഇടപാടുകള്‍ തെളിവ് സഹിതം പിടിച്ച് മാതാപിതാക്കളെ കാണിച്ചപ്പോള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ഇയാള്‍ മാപ്പും എഴുതിക്കൊടുത്തിരുന്നതായിട്ടാണ് ഭാര്യയുടെ ആരോപണം.

എന്നാല്‍ അതിന് ശേഷവും മോശം സ്വഭാവം ഇയാള്‍ തുടരുകയായിരുന്നു. ഛണ്ഡീഗഡിലുള്ള വിവാഹമോചിതയായ ഒരു സ്ത്രീയുമായി ഇയാളുടെ ലിവിംഗ് റിലേഷന്‍ കയ്യോടെ പൊക്കിയതോടെയാണ് ഭര്‍ത്താവിനെതിരേ ഏറ്റവും പുതിയതായി പരാതി നല്‍കാന്‍ ഭാര്യയെ നിര്‍ബ്ബന്ധിതയായത്. ഛണ്ഡീഗഡിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭര്‍ത്താവ് ഒരു ലിവിന്‍ പങ്കാളിയുമായി പതിവായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും ചില രേഖകളില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ എന്ന നിലയിലാണ് ഇവര്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അതേസമയം ഐപിഎസുകാരന്റെ പ്രതികരണം ഇതുവരെ കിട്ടിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker