ഗ്രേറ്റ് ഇന്ത്യന്‍ ഫാന്‍,കളികാണാനെത്തി താരമായ മുത്തശിയെ കാണാം
ബര്‍മിങ്ഹാം: പ്രതീക്ഷിച്ചതിലും അവേശം നിറഞ്ഞതായിരുന്നു ഇന്ത്യാ-ബംഗ്ലാദേശ് ലോകകപ്പ് മത്സരം. എന്നാല്‍ കളിയില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയേക്കാള്‍ താരമായി മാറിയിരിയ്ക്കുന്നത് ഗാലറിയില്‍ കളി കാണാനെത്തിയ ഒരു മുത്തശിയാണ്.
പീപ്പി ഊതി ടീം ഇന്ത്യയെ പ്രോത്സാഹിപ്പിയ്ക്കുന്ന മുത്തശിയുടെ ചിത്രങ്ങള്‍ പലവട്ടം ടി.വിയില്‍ വന്നുപോയി.കളിയേക്കുറിച്ച് മുത്തശിയോട് അഭിപ്രായമാരാഞ്ഞപ്പോള്‍ ടീമിലെ ഓരോ അംഗങ്ങളെയും എന്റെ കുട്ടികളായാണ് കരുതുന്നതെന്ന മുത്തശിയുടെ വാക്കുകള്‍ കരഹര്‍ഷത്തോടെയാണ് കാണികള്‍ ഏറ്റുവാങ്ങിയത്.
പിന്നാലെയാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എ ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ചാരുലത പട്ടേലെന്നാണ് മുത്തശിയുടെ പേര് 87 കാരി ഇംഗ്ലണ്ടില്‍ തമാസിയ്ക്കുന്ന മുത്തശി കുടുംബത്തിനൊപ്പമാണ് കളികാണാനെത്തിയത്. മുത്തശിയുടെ ആവേശ പ്രകടനങ്ങള്‍ ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗുമാണ്.