സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിയ്ക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 228 റണ്‍സ് വേണം.ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തില്‍ തുടക്കംമുതല്‍ പകച്ചുപോയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ കരകയറുകയായിരുന്നു.ഇന്ത്യയ്ക്ക് വേണ്ടി യൂസ് വേന്ദ്രചാഹല്‍ നാലുവിക്കറ്റ് നേടി.ഭുവനേശ്വര്‍,ബൂമ്ര,എന്നിവര്‍ രണ്ടു വീതവും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും നേടി.
ക്രിസ് മോറിസ്,റാസ്സി വാന്‍ ഡെര്‍ ഡസ്സന്‍ (22), ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് (38), ഡേവിഡ് മില്ലര്‍ (31), ആന്‍ഡിലെ ഫെഹ്ലുക്വായോ (34) കഗിസോ റബാദ (31) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചു നിന്നത്. പുറത്താവാതെ നിന്നു.ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നത്തെ മത്സരം ജീവന്‍മാരണ പോരാട്ടമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News