Home-bannerNationalNewsRECENT POSTS
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉടന്‍ യുദ്ധം നടക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാന്‍
ന്യൂഡല്‍ഹി: 370ാം അനുച്ഛേദം ഇന്ത്യ എടുത്തുകളഞ്ഞശേഷം പാകിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. ഒക്ടോബറില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്.
പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. അതിനിടെ, കറാച്ചിക്ക് സമീപം മിസൈല്‍ പരീക്ഷണം നടത്തുന്നതിന് മുന്നോടിയായി പാകിസ്ഥാന്‍ നോട്ടാം മുന്നറിയിപ്പ് നല്‍കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈമാനികര്‍ക്കും നാവികര്‍ക്കുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കറാച്ചിക്കു സമീപം സോന്‍മിയാനിയിലാണ് മിസൈല്‍ പരീക്ഷണം നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News