31.1 C
Kottayam
Thursday, May 16, 2024

ഒന്നു വിരട്ടി.. ഒടുവില്‍ കീഴടങ്ങി,അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആവേശകരമായ ജയം ഷാമിയ്ക്ക് അവസാന ഓവറില്‍ ഹാട്രിക്‌,

Must read

സതാപ്ടണ്‍:ചരിത്രവിജയത്തിലേക്കെത്തുവാന്‍ അവസാന ആറുപന്തുകളില്‍ 16 റണ്ണുകളാണ് അഫ്ഗാനിസ്ഥാന് വേണ്ടിയിരുന്നത്.മുഹമ്മദ് ഷാമിയുടെ നാല്‍പ്പത്തിയൊമ്പതാം
ഓവറിലെ ആദ്യ പന്ത് ഇന്‍ഫോം ബാറ്റ്‌സ്മാന്‍ മുഹമ്മദ് നബി അതിര്‍ത്തിയിലേക്ക് അടിച്ചകറ്റി. നാലു റണ്ണോടെ നബി അര്‍ദ്ധ സെഞ്ചുറി പിന്നിട്ടു. രണ്ടാം പന്തില്‍ അനായാസ സിങ്കിള്‍ ലഭിച്ചെങ്കിലും സ്‌ട്രൈക്ക് നിലനിര്‍ത്താന്‍ നബി ഓടിയില്ല. മൂന്നാം പന്തിലായിരുന്നു ഇന്ത്യയുടെ ശ്വാസം തിരിച്ചുകിട്ടിയത്.പന്ത് ഉയര്‍ത്തിയടിച്ച നബിയെ ലോംഗ് ഓണില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പിഴവുകളില്ലാതെ പിടിയിലൊതുക്കി.പുതിയ ബാറ്റ്‌സമാനായ് അഫ്താബ് അലാം ക്രീസില്‍ നാലാം പന്തില്‍ അഫ്താബ് ക്ലീന്‍ ബൗള്‍ഡ്. അഞ്ചാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മുജീബും. ഇംഗ്ലണ്ട് ലോക കപ്പിലെ ഇതുവരെയുള്ള കളികളില്‍ കളിപ്പിയ്ക്കാതിരുന്ന മാനേജ്‌മെന്റിന് ഇത് ഷാമിയുടെ മധുര പ്രതികാരം.9.5 ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് ഷാമി നേടിയത്.

ഇന്ത്യയുടെ 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ അഫ്ഗാനിസ്ഥാന് കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല.20 റണ്ണില്‍ ഓപ്പണര്‍ സസായിയെ നഷ്ടപ്പെട്ടു. 27 റണ്‍ നേടിയ നയിബ് 16 ാമത്തെ ഓവറില്‍ പുറത്തായി.തുടര്‍ന്ന് റഹ്മത്ത് ഷായും ഷഹീദിയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം 28 ഓവര്‍ വരെ നീണ്ടു. സ്‌കോര്‍ 106 പിന്നീടായിരുന്നു നബിയുടെ ഊഴം ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും നബി അക്ഷോഭ്യനായി പിടിച്ചു നിന്നു. കൃത്യമായ ഇടവേളകളില്‍ ബ്രേക്ക് ത്രൂകള്‍ ഒരുക്കിയ ജസ്പ്രീത് ബുംറ,ഹാര്‍ദ്ദിക് പാണ്ഡ്യ,യുസ്വേന്ദ്ര ചഹല്‍ എന്നിവരുടെ ബൗളിംഗ് പ്രകടനവും കളിയില്‍ നിര്‍ണായകമായി.

നേരത്തെ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ശരാശരി പ്രകടനമാണ അനായാസ ജയം പ്രതീക്ഷിച്ച അഫ്ഗാനിസ്ഥാനുമായുള്ള കളിയെ ഇത്രമേല്‍ പിരിമുറുക്കത്തിലാക്കിയത്. 67 റണ്‍ നേടിയ നായകന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.കേദാര്‍ ാദവ്(52),വിജയ്ശങ്കര്‍(28),ധോണി(28),രാഹുല്‍(30)എന്നവരും ഭേദപ്പെട്ട പ3കടനം കാഴ്ചവെച്ചു. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് കളിയില്‍ 1 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് ആയിരുന്നു ഇന്ത്യന്‍ സ്‌കോര്‍.അഫ്ഗാനിസ്ഥാനായി നബി,നൈബ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.ജയത്തോട് ഓസ്‌ട്രേലിയ്ക്ക് താഴെ 9 പോയിന്റുമായി ഇന്ത്യയും ന്യൂസിലാന്‍ഡും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week