NationalNews

വെള്ളക്കരം 1.9 കോടി, വസ്തു നികുതി 1.5 ലക്ഷം; കുടിശിക അടച്ചില്ലെങ്കിൽ താജ്മഹൽ കണ്ടുകെട്ടും

ന്യൂഡൽഹി :ചരിത്രസ്മാരകമായ താജ്മഹലിനു 1.9 കോടി രൂപ വെള്ളക്കരം അടയ്ക്കാൻ നോട്ടിസ്. 1.5 ലക്ഷം രൂപയുടെ വസ്തുനികുതിയും അടയ്ക്കണമെന്നു കാട്ടി ആഗ്ര നഗരസഭയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കു നോട്ടിസ് നൽകിയത്. കുടിശിക 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ വസ്തു കണ്ടുകെട്ടുമെന്നും നോട്ടിസിൽ പറയുന്നു.

എന്നാൽ, ചരിത്രസ്മാരകങ്ങൾക്കു വസ്തു നികുതി ബാധകമല്ലെന്നാണ് എഎസ്ഐ അധികൃതരുടെ വിശദീകരണം. വാണിജ്യ ആവശ്യത്തിനല്ല വെള്ളം ഉപയോഗിക്കുന്നതെന്നതിനാൽ വെള്ളക്കരം അടയ്ക്കാനും ചട്ടമില്ല. ‘താജ്മഹലിന്റെ പരിസരത്തെ പച്ചപ്പു നിലനിർത്താനാണു വെള്ളം ഉപയോഗിക്കുന്നത്. ഇതാദ്യമാണ് ഇത്തരമൊരു നോട്ടിസ്’– എഎസ്ഐ സൂപ്രണ്ട് രാജ് കുമാർ പട്ടേൽ പറഞ്ഞു.

താജ്മഹൽ ഉൾപ്പെടുന്ന പ്രദേശത്തെ നികുതി വ്യവസ്ഥകൾ നിർണയിക്കാൻ സ്വകാര്യ കമ്പനിയെയാണ് ഏൽപിച്ചിരുന്നതെന്നും ഇവർ അയച്ചതാകാം നോട്ടിസെന്നുമാണു കോർപറേഷൻ അധികൃതർ പറയുന്നത്.

താജ് മഹലിന്റെ കാലപ്പഴക്കം നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.അനേകം നൂറ്റാണ്ടുകളായി അറിയപ്പെട്ടിരുന്നതുപോലെ താജ്മഹലിന്റെ ചരിത്രം തുടരാന്‍ അനുവദിക്കണമെന്നും പൊതുതാല്പര്യ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.

ചരിത്ര പുസ്തകങ്ങളില്‍ നിന്ന് താജ്മഹലുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകള്‍ നീക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ നിങ്ങളാണോ തെറ്റായ വസ്തുതകള്‍ തീരുമാനിക്കുന്നതെന്ന് ജസ്റ്റിസ് എം ആര്‍ ഷായും ജസ്റ്റിസ് സി ടി രവികുമാറും ചോദിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ ഈ ആവശ്യം ഉന്നയിച്ച്‌ ഹര്‍ജിക്കാരന് സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലും സമാന രീതിയിലുള്ള ഹര്‍ജി കോടതിയിലെത്തിയിരുന്നു. എന്നാലതും പരിഗണിക്കപ്പെട്ടിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker